Wednesday, May 23, 2012   4:49 PM IST
Vaartha BlogRSS
Loading
3500 പേരെ സ്ഥിരപ്പെടുത്തും: വി.എസ്. ശിവകുമാര്‍
Published : Tuesday, December 06, 2011
|
  
Text Size
പാറശാല

കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്റ്റര്‍മാര്‍ ഉള്‍പ്പെടെ 3500 പേരെ സ്ഥിരപ്പെടുത്തുമെന്നു ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍. പാറശാലയില്‍ നിന്നു ശബരിമലയിലേക്കുള്ള ബസ് സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എ.ടി. ജോര്‍ജ് എംഎല്‍എയുടെ ആവശ്യപ്രകാരം ലോഫ്ളോര്‍ എസി ബസ് കളിയിക്കാവിള വരെ സര്‍വീസ് നടത്തും. കൂടുതല്‍ വെല്ലുവിളി നേരിടുന്ന വകുപ്പാണ് കെഎസ്ആര്‍ടിസി. കഴിഞ്ഞ കാലങ്ങളില്‍ കെഎസ്ആര്‍ടിസി 40 കോടിയുടെ നഷ്ടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. അത് 15 കോടിയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നഷ്ടമായാലും സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുക മാത്രമാണു ലക്ഷ്യം. ജീവനക്കാര്‍ക്ക് 14% ഡിഎ അനുവദിച്ചു. എംപാനല്‍ കണ്ടക്റ്റര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മറ്റു ദിവസക്കൂലിക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു.

അയ്യപ്പ ഭക്തന്‍മാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ സാധിച്ചു. പാറശാല ഡിപ്പോയ്ക്കു സമീപം കുറുംകുട്ടിയില്‍ കെഎസ്ആര്‍ടിസിയുടെ പത്തേക്കര്‍ സ്ഥലത്ത് എന്‍ജിനീയറിങ് കോളെജ് തുടങ്ങാന്‍ ആലോചനയുണ്ട്.

ഇതിന്‍റെ നിയമ നടപടികള്‍ ഉടനെ ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ ട്രെയ്നിങ് കോളെജ് സ്ഥാപിക്കാനും ആലോചനയുണ്ടെന്നും മന്ത്രി. പാറശാല എംഎല്‍എ എ.ടി. ജോര്‍ജ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്‍റ് ബാബുക്കുട്ടന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം അജി, പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൊല്ലിയോട് സത്യനേശന്‍, എടിഒ അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

Rate This News :
Latest News