ഇന്ത്യന്‍ നേവിയില്‍ പ്ലസ് ടുക്കാര്‍ക്ക് സെയിലാറാകാം (സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്- എസ്എസ്ആര്‍- 02/2012 ബാച്ച്). 2012 ഓഗസ്റ്റില്‍ കോഴ്സ് ആരംഭിക്കും. ഓണ്‍ലൈനിലും നിര്‍ദിഷ്ട അപേക്ഷാഫോമിലും അപേക്ഷിക്കാം. ഡിസംബര്‍ 16 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
യോഗ്യത
മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രി/ബയൊളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊരു വിഷയവും പഠിച്ചു പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രായം
1991 ഓഗസ്റ്റ് ഒന്നിനും 1995 ജൂലൈ 31നും മധ്യേ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകര്‍.
ശാരീരിക യോഗ്യത
അപേക്ഷകര്‍ക്കു കുറഞ്ഞതു 157 സെ.മീ. ഉയരവും ആനുപാതികമായ തൂക്കവും നെഞ്ചളവും ഉണ്ടായിരിക്കണം. നെഞ്ചളവ് അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. ജോലിയെ ബാധിക്കുന്ന വൈകല്യങ്ങള്‍ ഉണ്ടായിരിക്കരുത്. ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
കാഴ്ച
കണ്ണടയില്ലാതെ: ബെറ്റര്‍ ഐ- 6/6, വേഴ്സ് ഐ- 6/9. കണ്ണട ഉപയോഗിക്കുന്നവര്‍: ബെറ്റര്‍ ഐ- 6/6, വേഴ്സ് ഐ- 6/6. അപേക്ഷകര്‍ക്കു വര്‍ണാന്ധത, നിശാന്ധത ഉണ്ടായിരിക്കരുത്. കളര്‍ പെര്‍സപ്ഷന്‍ സിപി- 2.
തെരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. ഒബ്ജക്റ്റിവ് മാതൃകയിലായിരിക്കും ചോദ്യങ്ങള്‍. ഇംഗ്ലിഷ്, സയന്‍സ്, മാത്തമാറ്റിക്സ്, ജനറല്‍ നോളജ് എന്നീ വിഭാഗങ്ങളില്‍ നിന്നു പ്ലസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങള്‍.
ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്- 1.6 കി.മീ. ഓട്ടം (ഏഴ് മിനിറ്റ്), 20 സ്ക്വാറ്റ്സ് അപ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
അപേക്ഷ
ഓണ്‍ലൈനിലും നിര്‍ദിഷ്ട അപേക്ഷാഫോമിലും അപേക്ഷ സമര്‍പ്പിക്കാം.
www.nausena-bharti.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓഫ്ലൈന്‍ അപേക്ഷിക്കുന്നവര്‍ക്കു വെബ്സൈറ്റില്‍ നിന്ന് നിര്‍ദിഷ്ട ഫോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷ പൂരിപ്പിക്കേണ്ടതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക.
തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.