നാലാഴ്ചക്കകം നടപ്പാക്കണം
Published : Thursday,
December 08,
2011
ന്യൂഡല്‍ഹി
അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നാലാഴ്ചക്കകം രാജ്യത്തു നടപ്പാക്കണമെന്നു സുപ്രീംകോടതി. വിധി കൃത്യസമയത്തു നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനങ്ങിലെ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നു കോടതി വ്യക്തമാക്കി. ഉത്തരവു നാലാഴ്ചക്കകം പ്രാബല്യത്തില്‍ വരുത്തിയ ശേഷം എല്ലാ ഗതാഗത സെക്രട്ടറിമാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അതേസമയം കേരളത്തില്‍ നമ്പര്‍ പ്ലേറ്റ് നടപ്പാക്കുന്നതു സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ടെന്നു സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി. സ്റ്റേ നീക്കുന്നതിനു പ്രത്യേക അപേക്ഷ നല്‍കാന്‍ കേരളം സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
Close...
Maximum Character Allowed -
4000