കൃഷ്ണക്കെതിരേ എഫ്ഐആര്‍
Published : Thursday,
December 08,
2011
ബംഗളൂരു
അനധികൃത ഖനന കോഴക്കേസില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുള്‍പ്പെടെ കര്‍ണാടകയിലെ മൂന്നു മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരേ ലോകായുക്ത പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എച്ച്.ഡി. കുമാരസ്വാമി, (ജെഡിഎസ്), എന്‍. ധരംസിങ് (കോണ്‍ഗ്രസ്) എന്നിവരാണു മറ്റു മുന്‍ മുഖ്യമന്ത്രിമാര്‍. മലയാളി സാമൂഹ്യപ്രവര്‍ത്തകന്‍ ടി.ജെ. എബ്രാഹാം ഫയല്‍ ചെയ്ത കേസിലാണു നടപടി.
കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കു കളമൊരുക്കിയെന്നാണു കൃഷ്ണക്കെതിരേ ആരോപണം. മലയാളിയായ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥ ജീജ മാധവന്‍ ഹരിസിങ് അടക്കം 11 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തുംകൂര്‍ എസ്പി ജഗദീഷാണു എഫ്ഐആര്‍ സമര്‍പ്പിച്ചത്.
Close...
Maximum Character Allowed -
4000