കൃഷ്ണയ്ക്കെതിരേ കേസ്
Published : Friday,
December 09,
2011
ന്യൂഡല്‍ഹി
അനധികൃത ഖനനത്തിന് കൂട്ടുനിന്നതിന്‍റെ പേരില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുള്‍പ്പെടെ കര്‍ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരേ കേസ്.
കൃഷ്ണയുടെ പിന്‍ഗാമിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ധരം സിങ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാര സ്വാമി എന്നിവരാണ് എഫ്ഐആറില്‍ പേരുള്ള മറ്റ് രണ്ടുപേര്‍. മുഖ്യമന്ത്രിമാരായിരുന്ന കാലയളവില്‍ ഖനി മാഫിയയ്ക്ക് ഒത്താശ ചെയ്തുവെന്ന പരാതിയിലാണ് കേസ്.
ഇവരെക്കൂടാതെ വിരമിച്ചവരും സര്‍വീസിലുള്ളവരുമായ 11 ഉദ്യോഗസ്ഥരുടെ പേരും എഫ്ഐആറിലുണ്ട്. ലോകായുക്ത എഡിജിപി സത്യനാരായണ റാവുവാണ് കേസെടുത്ത കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍, ഇന്ത്യന്‍ ശിക്ഷാനിയമം, വനസംരക്ഷണ നിയമം, വന നിയമം, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ആക്റ്റ് തുടങ്ങിയവ പ്രകാരമുള്ള കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
മലയാളിയായ പൊതുപ്രവര്‍ത്തകന്‍ ടി.ജെ. ഏബ്രഹാമാണ് ലോകായുക്തയ്ക്കു പരാതി നല്‍കിയത്. തുടര്‍ന്ന് ജഡ്ജി എന്‍.കെ. സുധീന്ദ്ര റാവു ഡിസംബര്‍ മൂന്നിന് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. 2012 ജനുവരി ആറിനോ മുന്‍പോ ആയി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
1999- 2004 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കൃഷ്ണ അഴിമതിക്കു കൂട്ടുനിന്നതെന്ന് പരാതിയില്‍ പറയുന്നു. മൂന്നു മുന്‍ മുഖ്യമന്ത്രിമാരും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് അഴിമതിക്ക് ചൂട്ടുപിടിച്ചതെന്നും ആരോപണം.
ഇതോടെ, അഴിമതിക്കേസില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരുടെ എണ്ണം നാലായി. ഭൂമി കുംഭകോണ കേസില്‍ ജയിലിലടയ്ക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ബി. എസ് . യെദിയൂരപ്പ കഴിഞ്ഞ മാസമാണ് ജാമ്യം നേടിയത്.
Close...
Maximum Character Allowed -
4000