വിദ്യാഭ്യാസ നഗരി സ്ഥാപിക്കും
Published : Friday,
December 09,
2011
ദുബായി
ദുബായി അക്കാഡമിക് സിറ്റി മാതൃകയില്‍ കേരളത്തില്‍ വിദ്യാഭ്യാസ നഗരി സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. അന്താരാഷ്ട സര്‍വകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അഥോറിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ സഹകരണം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
സാധ്യതകള്‍ പഠിച്ച ശേഷമേ കൂടുതല്‍ നടപടികള്‍ കൈക്കൊളളൂ. പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി കൂടുതല്‍ സര്‍വകലാശാലകള്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000