Wednesday, May 23, 2012   4:54 PM IST
Vaartha BlogRSS
Loading
പ്രൗഢഗംഭീര തുടക്കം
Published : Saturday, December 10, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

അനന്തപുരിയില്‍ ഇനി ഒരാഴ്ച നല്ല സിനിമയുടെ ഉത്സവം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലവിളക്ക് തെളിച്ചതോടെ കേരളത്തിന്‍റെ പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു പ്രൗഢഗംഭീര തുടക്കം.

സിനിമാ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അധ്യക്ഷനായിരുന്നു. കുട്ടികളുടെ ചലച്ചിത്ര മേള സംഘടിപ്പിക്കാനെത്തിയപ്പോള്‍ ചലച്ചിത്ര മേളയോടുള്ള മലയാളിയുടെ താത്പര്യം തിരിച്ചറിയാനായതായി ചടങ്ങില്‍ മുഖ്യാതിഥിയായ ജയ ബച്ചന്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കിന്‍റെ പ്രകാശനം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നടന്‍ ഓംപുരിക്ക് നല്‍കി നിര്‍വഹിച്ചു.

ഡെയ്ലി ബുള്ളറ്റിന്‍റെ പ്രകാശനം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. ശശി തരൂര്‍ എംപി ഏറ്റുവാങ്ങി. ജൂറി ചെയര്‍പെഴ്സന്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റ്റ് ഡയറക്റ്റര്‍ ബീന പോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ്കുമാര്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി. ഉണ്ണികൃഷ്ണന്‍, ബി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത നിയതിയുടെ ചതുരംഗം എന്ന കലാവിരുന്നും അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഴാങ്യിമോയുവിന്‍റെ അണ്ടര്‍ ദി ഹോത്രോണ്‍ ട്രീ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
Rate This News :
Latest News