അനന്തപുരിയില്‍ മുല്ലപ്പൂ വിപ്ലവം
Published : Saturday,
December 10,
2011
തിരുവനന്തപുരം
ആര്‍. റിന്‍സ്
അറബ് ലോകത്തുനടക്കുന്ന വിപ്ളവങ്ങളുടെ കഥപറയുന്ന സിനിമകള്‍ അനന്തപുരിയെ പിടിച്ചുലയ്ക്കുന്നു. സ്ലേച്ഛാധിപതികളായ ഭരണാധികള്‍ക്കെതിരേ തെരുവിലിറങ്ങുന്ന ജനങ്ങളുടെ പോരാട്ടത്തിന്‍റെ തീവ്രതയും ആ രാജ്യങ്ങളിലെ ജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുമാണ്അറബ് വസന്തത്തില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരചലച്ചിത്രോത്സവത്തില്‍ പ്രത്യേക പാക്കേജായി ഉള്‍പ്പെടുത്തിയ അറബ് വസന്തത്തിലെ ആദ്യസിനിമയുടെ പ്രദര്‍ശനം ഇന്നലെ നടന്നു. ഏകാധിപതി ഹസന്‍ രണ്ടാമന്‍റെ ഭരണകാലത്തു മൊറോക്കോയിലുണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ അസ്വസ്ഥതകള്‍ പ്രതിപാദിക്കുന്ന ദി എന്‍ഡ് എന്ന ചിത്രം, 1999ലെ മൊറോക്കോയെ കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിച്ചിരിക്കുന്നു.
ഒട്ടും ഭംഗിയുള്ളതല്ല അക്കാലത്തെ കാഴ്ചകള്‍. മൊറോക്കോയെ ഭരിച്ചുകൊണ്ടിരുന്ന ഏകാധിപതി മരണക്കിടക്കയിലാകുന്നതോടെ നാട്ടിലെങ്ങും അരക്ഷിതാവസ്ഥയാണ്. കൊള്ളയും കൊള്ളിവെയ്പ്പും പതിവാകുന്നു. എംകിയെന്ന യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ മൊറോക്കൊയിലെ രാഷ്ട്രീയ സാഹചര്യങ്ങളോടു ചേര്‍ത്തുവയ്ക്കുകയാണ് സംവിധായകന്‍.
എംകി ഗൂണ്ടകളുടെ സഹോദരിയായ റീത്തയെ പ്രണയിക്കുന്നു. പൊലീസ് കമ്മീഷണറുടെ അടുത്തബന്ധുവാണ് എംകി. ഭര്‍ത്താവിന്‍റെ സഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവിധം രോഗാതുരയാണ് കമ്മിഷണറുടെ ഭാര്യ. എംകിയോടുള്ള പ്രതികാരദാഹത്താല്‍ ഗൂണ്ടകള്‍ കമ്മീഷണറെ അപായപ്പെടുത്തുന്നു. ഇതോടെ ചികിത്സ ലഭിക്കാതെ മരണത്തിനു കീഴ്പ്പെടുകയാണ് ആ സ്ത്രീ. ഗൂണ്ടകളില്‍ നിന്നു രക്ഷപ്പെടുന്ന കമ്മിഷണര്‍ അവരോടു പ്രതികാരം ചെയ്യുന്നിടത്ത് സിനിമ പൂര്‍ണമാകുന്നു.
കഥയുടെ അവസാനഘട്ടത്തില്‍ ഏകാധിപതിയായ ഭരണാധികാരി മരണത്തിന് കീഴ്പ്പെടുന്നതോടെ മൊറോക്കോയുടെ ജീവിതാവസ്ഥ സങ്കീര്‍ണമാകുന്നു. ഒരു കൊമേഴ്സ്യല്‍ തട്ടുപൊളിപ്പന്‍ കഥയെന്ന രീതിയില്‍ പുരോഗമിക്കുന്ന സിനിമ മൊറോക്കന്‍ ജനതയുടെ ജീവിതസാഹചര്യങ്ങളെ കഥാപാത്രങ്ങളുമായി ചേര്‍ത്തുവയ്ക്കുന്നു. ഈജിപ്ഷ്യയിലെയും സിറിയയിലെയും ലബനനിലെയും ജീവിതം ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ വരും ദിവസങ്ങളില്‍ മുല്ലപ്പൂ വിപ്ളവത്തിന് തീപകരും.
ഫെസ്റ്റിവലിന്‍റെ ആദ്യ ദിനം 19 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ലോകസിനിമ, റിട്രോ, ഡെഫെ, കിക്കിങ് ആന്‍റ് സ്ക്രീനിങ്, ഫിപ്രസി, അറബ് വിഭാഗങ്ങളിലായാണ് ഇത്രയധികം സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്.
റിട്രോ വിഭാഗത്തില്‍ റോബര്‍ട്ട് ബ്രസന്‍റെ പിക്പോകറ്റ് ആസ്വാദ്യമായ അനുഭവമായി. ഒരു പോക്കറ്റടിക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളാണ് സിനിമയ്ക്കു പ്രമേയം. ഹോമേജ് വിഭാഗത്തില്‍ എലിസബത്ത് ടെയ്ലറുടെ അഭിനയമികവിനാല്‍ ശ്രദ്ധേയമായ ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജിനിയ വുള്‍ഫ് പ്രദര്‍ശിപ്പിച്ചു. സിനിമ കാണാന്‍ നല്ല തിരക്കായിരുന്നു.
Close...
Maximum Character Allowed -
4000