"ആദിമധ്യാന്തം' പ്രദര്‍ശിപ്പിക്കാം
Published : Saturday,
December 10,
2011
തിരുവനന്തപുരം
അപൂര്‍ണമാണെന്ന പേരില്‍ ഒഴിവാക്കിയ "ആദിമധ്യാന്തം' എന്ന സിനിമ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. എന്നാല്‍ പ്രദര്‍ശനം മത്സരവിഭാഗത്തിലല്ലെന്ന് അധികൃതര്‍. മത്സരവിഭാഗത്തിലല്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നു ചിത്രത്തിന്‍റെ സംവിധായകന്‍ ഷെറി പ്രതികരിച്ചു.
ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശനും മറ്റ് അംഗങ്ങളും സംവിധായകന്‍ ഷെറിയുമായി ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു കലാകാരന്‍റെ വികാരം മാനിച്ചു മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെന്നും മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തില്ലെന്നുമാണ് അക്കാഡമി അറിയിച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നു ഷെറി പ്രതികരിച്ചു.
അപൂര്‍ണമായ സിനിമ വ്യാജസത്യവാങ്മൂലം നല്‍കിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അക്കാഡമി "ആദിമധ്യാന്തം' എന്ന സിനിമയെ മത്സരവിഭാഗത്തില്‍ നിന്നും ഒഴിവാക്കിയത്.
Close...
Maximum Character Allowed -
4000