Wednesday, May 23, 2012   4:58 PM IST
Vaartha BlogRSS
Loading
സിനിമയെ രക്ഷിക്കും
Published : Tuesday, December 13, 2011
|
  
Text Size
തിരുവനന്തപുരം

ഇന്‍റര്‍നെറ്റ്, വിഡിയോ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ സിനിമാ വ്യവസായത്തിനു രക്ഷയേകുമെന്നു നെറ്റ്പാക് ജൂറി അംഗവും അലയന്‍സ് മീഡിയ ഫൗറും സിഇഒയുമായ സുനില്‍ ദോഷി. രാജ്യാന്തര ചലച്ചിത്ര മേളയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഹൊറൈസണില്‍ സംഘടിപ്പിച്ച ബിസിനസ് ഒഫ് ഇന്ത്യന്‍ സിനിമ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രമേയത്തിന്‍റെ പ്രാധാന്യം അവഗണിച്ച് താരമൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തന്‍റെ ലൂമിയര്‍ ചാനല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നുവെന്നും സുനില്‍ ദോഷി അറിയിച്ചു.

സിനിമാശാലകളില്‍ ലാഭേച്ഛയ്ക്കുപരി നല്ല നിലവാരത്തോടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതുതന്നെയാണു നെറ്റ്പാക്കിന്‍റെ ലക്ഷ്യമെന്നു നെറ്റ്പാക്ക് ഫൗറും പ്രസിഡന്‍റുമായ സില്‍വാന പെട്രോവിക് ചര്‍ച്ചയില്‍ പറഞ്ഞു. ലോക സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ കേരളത്തിലെത്തുന്നു. എന്നാല്‍, മലയാള സിനിമയ്ക്ക് ആഗോളതലത്തില്‍ വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നു മലയാളം സിനിമ മാര്‍ക്കറ്റിങ് കോ-ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍. അടുത്തവര്‍ഷം ന്യൂയോര്‍ക്ക് യൂനിവേഴ്സിറ്റിയില്‍ ഒരാഴ്ചത്തെ മലയാളം ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക സിനിമകള്‍ കാണാന്‍ പത്തു ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ കൂടാതെ ആര്‍ട്ട് ഹൗസ് പോലുള്ള സംരംഭങ്ങള്‍ തുടങ്ങണമെന്നു ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ മുന്‍ ഡയറക്റ്റര്‍ പി.കെ. നായര്‍. ഫെര്‍ഡിനാന്‍റ് ലാപ്പസ്, ആന്‍ഡെറി ഗോറെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യന്‍ നെറ്റ്പാക്ക് പ്രസിഡന്‍റ് അരുണ വാസുദേവ് മോഡറേറ്ററായിരുന്നു.

Rate This News :
Latest News