നവീന സാങ്കേതികത വേണം
Published : Thursday,
December 15,
2011
ന്യൂഡല്‍ഹി
പന്ത്രണ്ടാം പദ്ധതിയില്‍ വളര്‍ച്ചാ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഊര്‍ജ ഉത്പാദനത്തില്‍ നവീന സാങ്കേതികത ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഊര്‍ജ ഉപഭോഗം വര്‍ധിപ്പിക്കാതെ ഒന്‍പതു ശതമാനം ജിഡിപി വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്നും ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തില്‍ പ്രധാനമന്ത്രി.
ഊര്‍ജ രംഗത്ത് വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുകയാണ് രാജ്യം. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാതെ ഈ അവസ്ഥയില്‍ മാറ്റം വരുത്താനാവില്ല. ഫോസില്‍ ഇന്ധനങ്ങളെയാണ് പ്രധാനമായും ഇന്ത്യ ഊര്‍ജാവശ്യത്തിന് ആശ്രയിക്കുന്നത്. താപവൈദ്യുതി ഉത്പാദനം കൂട്ടുകയാണ് ഇന്ത്യക്കു തെരഞ്ഞെടുക്കാവുന്ന വഴി. ഊര്‍ജ ഉത്പാദനം കാര്യക്ഷമാക്കുന്നതിന് നവീന സാങ്കേതിക വിദ്യകളെ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി. 1,80,000 മെഗാവാട്ടാണ് നിലവില്‍ രാജ്യത്തെ വൈദ്യുതി ഉത്പാദന നിലയങ്ങളുടെ സ്ഥാപിത ശേഷി.
ഒരു പതിറ്റാണ്ടായി രാജ്യത്തെ ഊര്‍ജ ഉപയോഗക്ഷമതയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഊര്‍ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഫാനുകള്‍, ട്യൂബ് ലൈറ്റുകള്‍ തുടങ്ങി ഊര്‍ജക്ഷമത കൂടിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പ്രചാരത്തിലാക്കുന്നതിന് പദ്ധതി നടപ്പാക്കുമെന്നും ഷിന്‍ഡെ.
2020 ഓടെ 20,000 മെഗാവാട്ട് സൗര ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ദേശീയ സോളാര്‍ മിഷന്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി.
Close...
Maximum Character Allowed -
4000