Wednesday, May 23, 2012   5:01 PM IST
Vaartha BlogRSS
Loading
മോഹന്‍ലാല്‍ പ്രകാശനം നിര്‍വഹിച്ചു
Published : Friday, December 16, 2011
|
  
Text Size
കൊച്ചി

മുതിര്‍ന്ന കലാകാരന്‍മാരുടെ ജീവിതവഴികള്‍ പുതുതലമുറയ്ക്ക് ദിശാബോധം പകര്‍ന്നു നല്‍കുമെന്നു ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ജീവിതത്തിന്‍റെ സെല്ലുലോയ്ഡ് എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ കമലിനു നല്‍കിയാണു ലാല്‍ പ്രകാശനം നിര്‍വഹിച്ചത്.

ശ്രീനിവാസന്‍, തിലകന്‍, വേണു നാഗവള്ളി, ഇന്ദ്രന്‍സ്, ടി.വി. ചന്ദ്രന്‍ എന്നിവരുമായി പ്രിജിത്ത് രാജ് നടത്തിയ അഭിമുഖങ്ങളുടെ സമാഹാരണമാണ് ജീവതത്തിന്‍റെ സെല്ലുലോയ്ഡ്. മോഹന്‍ലാലാണു പുസ്തകത്തിന്‍റെ അവതാരിക എഴുതിയത്. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍, പ്രിജിത്ത് രാജ്, ചിന്ത പബ്ലിഷേഴ്സ് മാനെജര്‍ വി.കെ. ജോസഫ്, സനില്‍ കുമാര്‍, ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ പിആര്‍ കോര്‍ഡിനേറ്ററാണു പുസ്തക രചയിതാവായ പ്രിജിത്ത് രാജ്. ദേശാഭിമാനി ബുക്ക് ഹൗസിന്‍റെ എല്ലാ ശാഖകളിലും പുസ്തകം ലഭ്യം.
Rate This News :
Latest News