റോഡപകടങ്ങള് കുറയ്ക്കും
Published : Friday,
December 16,
2011
റിയാദ്
സൗദിയില് റോഡപകടങ്ങള് കുറയ്ക്കാന് ട്രാഫിക് വിഭാഗം ഏര്പ്പെടുത്തിയ സാഹിര് നിയമത്തിന്റെ രണ്ടാം ഘട്ടം 2012 അവസാനത്തോടെ നടപ്പിലാക്കും. അന്താരാഷ്ട്ര തലത്തില് വിശദപഠനം നടത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ടം നടപ്പാക്കുക.
അമിത വേഗത, സിഗ്നല് മറികടക്കല്, അശ്രദ്ധയോടെയുളള സീബ്ര ലൈന് മറികടക്കല് തുടങ്ങിയ കുറ്റങ്ങളായിരുന്നു സാഹിര് നിയമപ്രകാരമുളള പ്രഥമഘട്ടത്തിലെ നിയമലംഘനങ്ങള്. ഇതോടെ റോഡപകടങ്ങള് കുറയ്ക്കാന് കഴിഞ്ഞെന്നു ട്രാഫ്ക് വിഭാഗം അവകാശപ്പെട്ടു. 80 ശതമാനം ഡ്രൈവര്മാരും ബെല്റ്റ് ധരിക്കാത്തവരാണെന്നു കണ്ടെത്തിയിട്ടുണ്ട്.
റോഡപകടങ്ങളിലെ മരണകാരണങ്ങളില് പ്രധാനകാരണം ബെല്റ്റ് ധരിക്കാത്തതും മൊബൈല് ഫോണ് ഉപയോഗവുമാണ്. റോഡ് ക്രോസ് ചെയ്യുന്ന കുട്ടികള്ക്കു ബോധവത്കരണവും നല്കുന്നുണ്ട്. സൗദി അറേബ്യയില് അപകടങ്ങള് മൂലമുളള മരണനിരക്കു മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. അമെരിക്കയില് ലക്ഷത്തില് 16 പേര് മരിക്കുമ്പോള് സൗദിയില് 50 ആണ്.
Close...
Maximum Character Allowed -
4000