Wednesday, May 23, 2012   5:04 PM IST
Vaartha BlogRSS
Loading
പ്രക്ഷോഭം ആരംഭിക്കണം
Published : Friday, December 16, 2011
|
  
Text Size
ന്യൂഡല്‍ഹി

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തുന്നില്ലെങ്കില്‍ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആദിവാസി സ്ത്രീകളുടെ ശാക്തീരണം എന്ന വിഷയത്തില്‍ മഹിള കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇടതുപക്ഷ തീവ്രവാദത്തെ എതിര്‍ക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടനാപരമായ കടമകള്‍ നിര്‍വഹിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

സുരക്ഷ നടപടി മറികടന്ന് ആദിവാസി കലാകാരികള്‍ക്കൊപ്പം സോണിയ നൃത്തം ചെയ്തു. കൂടാതെ പ്രവര്‍ത്തകരില്‍ നിന്ന് ഏറെ നേരം ഉപഹാരങ്ങള്‍ സ്വീകരിച്ച സോണിയ അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
Rate This News :
Latest News