KSRTC സര്‍വീസ് നിര്‍ത്തി
Published : Saturday,
December 17,
2011
പാലക്കാട്
കെഎസ്ആര്‍ടിസി ഡ്രൈവറെ തമിഴ്നാട് പൊലീസ് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ അഞ്ചു മണിക്കൂര്‍ പാലക്കാട് ഡിപ്പോയില്‍ നിന്നുള്ള കോയമ്പത്തൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
സുരക്ഷയുടെ ഭാഗമായി അകമ്പടി വന്ന പൊലീസാണ് ഡ്രൈവറെ മര്‍ദിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പു നല്‍കിയതോടെ വൈകിട്ട് 6.15 മുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ഡിപ്പോയിലെ ഡ്രൈവര്‍ മുഹമ്മദ് ഫറൂഖിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ തമിഴ്നാട് പൊലീസ് കൈയേറ്റം ചെയ്തത്.
ഉക്കടം ബസ് സ്റ്റാന്‍ഡ് വിട്ടാല്‍ വാളയാറിലേ നിര്‍ത്താവൂ എന്ന നിബന്ധന ലംഘിച്ചതിനാണ് ഫാറൂഖിനെ കൈയേറ്റം ചെയ്തത്.
കോവൈ പുതൂരില്‍ ബസ് നിര്‍ത്തിയതില്‍ ക്ഷുഭിതരായ പൊലീസുകാര്‍ അസഭ്യം പറയുകയും ഷര്‍ട്ടിന്‍റെ കോളറില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന കേരള ഹൈക്കോടതി അഭിഭാഷകന്‍ പി.സി. ചാക്കോ ഇടപെട്ടാണ് പൊലീസുകാരെ പിന്തിരിപ്പിച്ചത്.
Close...
Maximum Character Allowed -
4000