ചിദംബരത്തെ പുറത്താക്കണം
Published : Saturday,
December 17,
2011
തിരുവനന്തപുരം
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരേ പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണ്. അദ്ദേഹം സുപ്രീംകോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്. ഈ പ്രസ്താവനയോടെ മന്ത്രിസഭയില്‍ തുടരാനുളള അര്‍ഹത നഷ്ടപ്പെട്ടു. ചിദംബരത്തെ പ്രധാനമന്ത്രി പുറത്താക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
പിറവം ഉപതെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണിതെന്ന പ്രസ്താവനയില്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മറുപടി പറയണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐഐടി റൂര്‍ക്കി ഉള്‍പ്പെടെയുളള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നതു കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000