ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എല്‍ഐസി) അസിസ്റ്റന്‍റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ വിവിധ റീജ്യനുകളില്‍ 132 ഒഴിവ്. കേരളമുള്‍പ്പെടുന്ന സതേണ്‍ റീജ്യനല്‍ 30 ഒഴിവുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 24 വരെ അപേക്ഷ സ്വീകരിക്കും. ഒഴിവുകള്‍ റീജ്യന്‍ തിരിച്ച് ചുവടെ:
സെന്‍ട്രല്‍ റീജ്യന്‍- 13
ഇസ്റ്റേണ്‍ റീജ്യന്‍- 12
നോര്‍ത്തേണ്‍ റീജ്യന്‍- 20
സൗത്ത് സെന്‍ട്രല്‍ റീജ്യന്‍- 14
സൗത്ത് ഈസ്റ്റേണ്‍ റീജ്യന്‍- 15
സതേണ്‍ റീജ്യന്‍- 30
വെസ്റ്റേണ്‍ റീജ്യന്‍- 28.
പ്രായം
21- 35 വയസ്. 01/12/2011 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
യോഗ്യത
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
ശമ്പളനിരക്ക്
7400-16965 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷാഫീസ്
350 രൂപ. ആക്സിസ് ബാങ്കിന്‍റെ ഏതെങ്കിലും ബ്രാഞ്ചില്‍ അപേക്ഷാഫീസ് അടയ്ക്കാം.
www.lichousing.com എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫീസ് അടക്കേണ്ട ചലാന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കണം. ഡിസംബര്‍ 24 വരെ അപേക്ഷാഫീസ് സ്വീകരിക്കും. ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന രസീതിലെ ട്രാന്‍സാക്ഷന്‍ നമ്പര്‍, തീയതി, ബ്രാഞ്ച് കോഡ്, മിസലേനിയസ് നമ്പര്‍ എന്നിവ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍.
തെരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മെഡിക്കല്‍ ടെസ്റ്റും ഉണ്ടാകും. ജനുവരി 22ന് എഴുത്തുപരീക്ഷ നടക്കും. സതേണ്‍ റീജ്യനില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരീക്ഷയെഴുതാം. മറ്റു റീജ്യനിലെ പരീക്ഷാകേന്ദ്രങ്ങള്‍, പരീക്ഷാ സിലബസ് എന്നിവ വെബ്സൈറ്റില്‍.
അപേക്ഷ
ഓലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പൂരിപ്പിക്കേണ്ടതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക.
അപേക്ഷ അയയ്ക്കുന്നതിനും തെരഞ്ഞെടുപ്പു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനത്തിനും
www.lichousing.com ,
www.licindia.co.in എന്ന വെബ്സൈറ്റുകള്‍ കാണുക. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.