INTUCക്കും സംഘടന
Published : Wednesday,
December 21,
2011
കോഴിക്കോട്
എഐടിയുസിക്കു പിന്നാലെ ഐഎന്‍ടിയുസിക്കും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് രംഗത്തു സംഘടന വരുന്നു. എംഎല്‍എം കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) എന്നു പേരിട്ട സംഘടനയുടെ രൂപീകൃത സംസ്ഥാന കണ്‍വന്‍ഷന്‍ ഇന്നു കോഴിക്കോട്ട് നടക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കെ.സി. രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനും ജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനും ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എംഎല്‍എം മേഖലയിലെ സങ്കീര്‍ണതകളും സവിശേഷതകളും കണക്കിലെടുത്ത് ഉപയോക്താവിന്‍റെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിനും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഐഎന്‍ടിയുസി മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ ഒമ്പതിനു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈസ്പ്രസിഡന്‍റ് എം.പി. പത്മനാഭന്‍, സെക്രട്ടറിമാരായ വി.ആര്‍. പ്രതാപന്‍, കെ. രാജിവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്‍വീനര്‍ പി. രാമചന്ദ്രന്‍, അബ്ദുല്‍സലാം ഹാജി, ആന്‍റണി സെബാസ്റ്റ്യന്‍, ഷാജി വയനാട്, ദിനേഷ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000