Wednesday, May 23, 2012   5:11 PM IST
Vaartha BlogRSS
Loading
സഭാനടപടികള്‍ തടസപ്പെടുത്തരുത്
Published : Thursday, December 22, 2011
|
  
Text Size
ന്യൂഡല്‍ഹി

സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടും പാര്‍ലമെന്‍റ് സുഗമമായി പ്രവര്‍ത്തിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മുന്‍കാല നേതാക്കള്‍ കാണാന്‍ ആഗ്രഹിച്ച പോലെയുള്ള ഭാരതം കെട്ടിപ്പടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം, നിസാര പ്രശ്നങ്ങളുടെ പേരില്‍ സഭാ നടപടികള്‍ തടസപ്പെടുത്തരുത്.

പാര്‍ലമെന്‍റ് സുഗമമായി നടത്തുക എന്നത് ഭരണപക്ഷത്തിന്‍റെ മാത്രം കടമയല്ല, പ്രതിപക്ഷത്തിനും ഇതില്‍ തുല്യ പങ്കാളിത്തമുണ്ട്- മന്‍മോഹന്‍ പറഞ്ഞു.

ശീതകാല സമ്മേളനത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്‍റ് തടസപ്പെടുന്ന സാഹചര്യത്തിലായിരുന്നു മന്‍മോഹന്‍റെ പ്രതികരണം.
Rate This News :
Latest News