Wednesday, May 23, 2012   5:12 PM IST
Vaartha BlogRSS
Loading
മെക്സിക്കോയില്‍ ഏറ്റുമുട്ടല്‍
Published : Friday, December 23, 2011
|
  
Text Size
മെക്സിക്കോ സിറ്റി

മെക്സിക്കോയില്‍ വീണ്ടും മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം. വെറക്രൂസിലെ ഇ ഹിഗൊ സിറ്റിയില്‍ ദേശീയ പാതയില്‍ സഞ്ചരിച്ചിരുന്ന മൂന്നു ബസുകള്‍ക്കു നേരേ ആക്രമണം നടത്തി. ഏഴു പേരെയാണ് ആയുധധാരികളായ സംഘം വെടിവച്ചു കൊന്നത്. തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥരും മാഫിയ സംഘവും തമ്മില്‍ ഏറ്റുമുട്ടി. അഞ്ചു പേരെ സുരക്ഷ സൈനികര്‍ വധിച്ചു.

മേഖലയില്‍ മയക്കുമരുന്നു മാഫിയയുടെ ആക്രമണം പതിവാണ്. ഇവിടെ സര്‍ക്കാര്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

2006നു ശേഷം രാജ്യത്തു വ്യത്യസ്ത മയക്കുമരുന്ന് ആക്രമണങ്ങളില്‍ 45,000 പേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്.

Rate This News :
Latest News