ഭീതി പരത്തരുത്: മമത
Published : Friday,
December 23,
2011
കോല്‍ക്കത്ത
സംസ്ഥാനത്തു ഭീതി പരത്തുന്ന വാര്‍ത്തകള്‍ സിപിഎം പ്രചരിപ്പിക്കരുതെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡോണ്‍ഗ്രിയ കുടിവെള്ള പ്ലാന്‍റിലെ സംഭരണിയില്‍ വിഷം കലര്‍ത്തിയെന്ന വാര്‍ത്ത പരന്നുവെന്ന് ആരോഗ്യമന്ത്രി സുബ്രതൊ മുഖര്‍ജി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നു 15 ലക്ഷത്തോളം ആളുകള്‍ കുടിവെള്ളം ഉപയോഗിക്കാതെ ഒരു ദിവസം തള്ളി നീക്കി. പരിശോധനയില്‍ കുടിവെള്ളത്തില്‍ വിഷം കണ്ടെത്തിയില്ല.
ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ സിപിഎം ആണെന്നാണു മമത ബാനര്‍ജി കുറ്റപ്പെടുത്തുന്നത്. ഞങ്ങളുടെ മാന്യത സിപിഎം മുതലെടുക്കുകയാണ്. സിപിഎം ചിന്തിക്കുന്നത് കായികമായി അടിച്ചമര്‍ത്തലും കൊലപാതകങ്ങളും ഗൂഢാലോചനയുമാണ്. ഇത് എന്തുതരം രാഷ്ട്രീയമാണെന്നു മനസിലാകുന്നില്ല. എന്നാല്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് അക്ഷന്തവ്യമായ തെറ്റാണ്. ജലം എന്നാല്‍ ജീവനാണ്. സിപിഎമ്മും ചില മാവോയിസ്റ്റുകളും ഭീകര രാഷ്ട്രീയമാണു നടപ്പാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മമത വ്യക്തമാക്കി.
എന്നാല്‍ മമതയുടെ നിലപാട് ശരിയല്ലെന്നും തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
Close...
Maximum Character Allowed -
4000