Wednesday, May 23, 2012   5:13 PM IST
Vaartha BlogRSS
Loading
ലോകായുക്തയ്ക്ക് അധികാരമില്ല
Published : Saturday, December 24, 2011
|
  
Text Size
കൊച്ചി

കേരള യൂണിവേഴ്സിറ്റി ബി ടെക് ഉത്തരക്കടലാസുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പുനര്‍ നിര്‍ണയം നടത്തണമെന്ന് ഉത്തരവിടാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നു ഹൈക്കോടതി. ലോകായുക്ത ആക്റ്റ് പ്രകാരം ഇതിനുള്ള അധികാരം നല്‍കുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിക്കാന്‍ മാത്രമേ പറ്റുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പരാതികള്‍ സ്വീകരിക്കാനും ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് വ്യക്തമാക്കി. ലോകായുക്ത ഉത്തരവിനെതിരേ യൂണിവേഴ്സിറ്റി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്.

തിരുവനന്തപുരം സ്വദേശി ഷീബ ബനഡിക്റ്റ് അടക്കം നാലു വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് പുനര്‍ മൂല്യനിര്‍ണയത്തിനു സര്‍വകലാശാലയെ സമീപിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനാല്‍ ലോകായുക്തയ്ക്കു പരാതി നല്‍കി. ലോകായുക്ത നിശ്ചയിച്ച സമയപരിധിക്കകം പുനര്‍മൂല്യനിര്‍ണയം നടത്താന്‍ സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കി. ഇതിനെതിരേയാണ് യൂനിവേഴ്സിറ്റി ഹൈക്കോടതിയെ സമീപിച്ചത്.

Rate This News :
Latest News