യെദിയൂരപ്പ മാത്രമല്ല നേതാവ്
Published : Tuesday,
December 27,
2011
ബംഗളൂരു
ബി.എസ്. യെദിയൂരപ്പ മാത്രമല്ല കര്‍ണാടക ബിജെപിയില്‍ നേതാവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.എസ്. ഈശ്വരപ്പ. താന്‍ മാത്രമാണു നേതാവെന്ന് ചിന്തിക്കാന്‍ യെദിയൂരപ്പയെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് അറിയില്ല. കൂട്ടായ നേതൃത്വമാണു പാര്‍ട്ടിയുടേത്. ദേശീയ നേതൃത്വം തീരുമാനിക്കും. ഞങ്ങള്‍ അനുസരിക്കും. സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്‍റേതാണ്. പാര്‍ട്ടിയെ എതിര്‍ത്ത ഉമ ഭാരതിയുടെ അനുഭവം യെദിയൂരപ്പ മറക്കരുതെന്നും ഈശ്വരപ്പ.
മുഖ്യമന്ത്രിസ്ഥാനമോ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പദവിയോ ഉടന്‍ നല്‍കിയില്ലെങ്കില്‍ വിമതനീക്കം ശക്തമാക്കുമെന്ന് യെദിയൂരപ്പ ഭീഷണി മുഴക്കിയിരുന്നു. ഇതിനോടു പ്രതികരിക്കവെയാണ് ഈശ്വരപ്പയുടെ മുന്നറിയിപ്പ്. നേരത്തേ, യെദിയൂരപ്പ വലിയ നേതാവെന്ന് പറഞ്ഞിരുന്നു ഈശ്വരപ്പ.
Close...
Maximum Character Allowed -
4000