അന്തിമതീരുമാനം പാര്‍ലമെന്‍റിന്‍റേത്
Published : Tuesday,
December 27,
2011
ന്യൂഡല്‍ഹി
ലോക്പാല്‍ ബില്‍ സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ലമെന്‍റിനു തന്നെയായിരിക്കുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാണു ബില്‍ തയാറാക്കിയത്. പാസാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉളളതുകൊണ്ടാണു ബില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ ലോക്പാല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്പാല്‍ ചര്‍ച്ചയുടെ പരിണാമത്തെ രാജ്യം കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലും അഴിമതിക്കെതിരേ രാജ്യത്തുയര്‍ന്നതു വന്‍ പ്രതിഷേധമാണ്. അഴിമതിക്കെതിരായ ശക്തമായ ജനവികാരം മനസിലാക്കുന്നു. ഇത് ഉള്‍ക്കൊണ്ടുകൊണ്ടാണു ബില്‍ തയാറാക്കിയത്. അഴിമതി നേരിടുന്നതില്‍ മറ്റേതു സര്‍ക്കാരിനേക്കാള്‍ ശക്തമായ നിലപാടാണു യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വേണ്ടത്ര ചര്‍ച്ചകള്‍ക്കു ശേഷമാണു ബില്‍ അവതരിപ്പിച്ചത്. സാധാരണക്കാരുടെ ക്ഷേമമാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു വ്യക്തമാക്കിയ മന്‍മോഹന്‍ യുപിഎ സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.
ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. സര്‍ക്കാര്‍, ലോക്പാല്‍ ഇടപെടലില്ലാതെ സിബിഐ പ്രവര്‍ത്തിക്കണം. സ്വതന്ത്ര സംവിധാനമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ സിബിഐയ്ക്കു പ്രതിബദ്ധതയുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വോട്ടര്‍മാരായ ജനങ്ങളാണു ജനാധിപത്യത്തിന്‍റെ യഥാര്‍ഥ ഉടമകള്‍. ലോക്പാല്‍ ബില്ലിനായി രാഷ്ട്രീയ സങ്കുചിതത്വത്തിനപ്പുറമുളള പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Close...
Maximum Character Allowed -
4000