കേരളം കിരീടത്തിലേക്ക്
Published : Thursday,
December 29,
2011
തിരുവനന്തപുരം
എല്‍എന്‍സിപി ടെര്‍മിനലില്‍ നടക്കുന്ന ഓള്‍ ഇന്ത്യ സിവില്‍സര്‍വീസ് നീന്തല്‍ ചാംപ്യന്‍ഷിപ്പ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ആതിഥേയരായ കേരളം കിരീടത്തിലേക്ക്. 192 പോയിന്‍റാണ് കേരളത്തിന്. 111 പോയിന്‍റുമായി കോല്‍ക്കത്ത ആര്‍എസ്ബിയും 100 പോയിന്‍റുമായി സെന്‍ട്രല്‍ സെക്രട്ടേറിയറ്റുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
87 പോയിന്‍റുമായി ഗുജറാത്ത്, 85 പോയിന്‍റുമായി ഉത്തര്‍പ്രദേശ്, 69 പോയിന്‍റുമായി കര്‍ണ്ണാടക എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. ആദ്യദിനത്തില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍റെ ബി. പ്രവീണ ഇന്നലെ രണ്ടു സ്വര്‍ണം കൂടി നേടി ട്രിപ്പിളും എം. മിനി ഒരു സ്വര്‍ണം കൂടി നേടി ഡബിളും സ്വന്തമാക്കി.
400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് എന്നിവയിലാണ് പ്രവീണ ഇന്നലെ സ്വര്‍ണം നേടിയത്. 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലാണ് മിനിയുടെ സുവര്‍ണ നേട്ടം. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ എം. മനുഷ, എം. മിനി, ബി. പ്രവീണ, എ.എസ്. ലിജി എന്നിവരടങ്ങിയ കേരള ടീം സ്വര്‍ണ്ണം നേടി.
കൂടാതെ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും മനുഷ ഒന്നാമതെത്തി. പുരുഷന്മാരുടെ 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ബേബി വര്‍ഗീസ് കേരളത്തിനായി സ്വര്‍ണ്ണം നേടി. 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ എല്‍. വിനോദ്കുമാര്‍, 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ എസ്. ലിജി എന്നിവര്‍ രണ്ടാം സ്ഥാനം നേടി. വിവിധ ഇനങ്ങളിലായി സ്വരവല്ലി, എസ്.അജിത് കുമാര്‍, സി.എന്‍.ഉഷാകുമാരി എന്നിവര്‍ വെങ്കലങ്ങളും നേടി. മീറ്റ് ഇന്നു സമാപിക്കും.
Close...
Maximum Character Allowed -
4000