ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി
Published : Friday,
December 30,
2011
ഡര്‍ബന്‍
ശ്രീലങ്കയ്ക്കെതിരേ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 208 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ല്‍. ആദ്യം ബാറ്റ് ചെയ്ത് 338 റണ്‍സ് നേടിയ ലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്ക 168 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ 279 റണ്‍ സ് കൂടി നേടി വന്‍ ലക്ഷ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു ശ്രീലങ്ക. മികച്ചൊരു ഇന്നിങ്സ് പുറത്തെടുക്കാന്‍ ആതിഥേയ ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടതോടെ നാലാം ദിനം തന്നെ അവര്‍ തോല്‍വിയിലേക്ക് വഴുതി.
ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 എന്ന നിലയി ലേക്ക് തകര്‍ന്നിരുന്നു ദക്ഷിണാഫ്രിക്ക. അവിടെ നിന്ന് സ്കോര്‍ 232 വരെയെത്തിച്ചു ടോപ് സ്കോററായ എ.ബി. ഡിവില്ലിയേഴ്സും (69) ഡെയ്ല്‍ സ്റ്റെയ്നും (43) ചേര്‍ന്ന കൂട്ടുകെട്ട്. ഡിവില്ലിയേഴ്സിനെ പുറത്താക്കി രംഗണ ഹെരാത്ത് ബ്രേക്ക് ത്രൂ ഏകി ലങ്കയ്ക്ക്. അവസാന ഓവറില്‍ സ്റ്റെയ് നെയും മര്‍ച്ചന്‍റ് ഡ ലാന്‍ഗെയെയും (0) പുറത്താക്കി ഹെരാത്ത് ലങ്കയ് ക്ക് നാലാം ദിനം തന്നെ ജയം സമ്മാനി ക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സില്‍ അഞ്ചും വിക്കറ്റ് വീഴ്ത്തി രംഗണ ഹെരാത്താണ് മാന്‍ ഒഫ് ദ മാച്ച്. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ തിലന്‍ സമരവീരയും രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയും ലങ്കന്‍ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാ ഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ചനക വെല ഗദെരയും ലങ്കയുടെ ടോപ് പെര്‍ഫോര്‍മാരുടെ ലിസ്റ്റില്‍ ഇടംകണ്ടെത്തി.
Close...
Maximum Character Allowed -
4000