ഒരാള്‍ കൂടി അറസ്റ്റില്‍
Published : Friday,
December 30,
2011
ലണ്ടന്‍
ബ്രിട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ് വ (23) വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 20കാരനായ മാഞ്ചസ്റ്റര്‍ സ്വദേശിയാണ് അവസാനം അറസ്റ്റിലായത്. എന്നാല്‍ ഇയാളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളെക്കുറിച്ചുളള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
അതിനിടെ സംഭവത്തെക്കുറിച്ചു ബ്രിട്ടീഷ് പാര്‍ലമെന്‍റ് റിപ്പോര്‍ട്ട് തേടി. അനൂജിന്‍റെ മൃതദേഹം എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുളള നടപടി സ്വീകരിക്കണമെന്നു ബന്ധുക്കള്‍ ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ടു.
പുനെ സ്വദേശിയായ അനൂജ് ലാന്‍സസ്റ്റര്‍ സര്‍വകലാശാലയില്‍ മകൈ്രൊ ഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ക്രിസ്മസ് അവധിക്ക് ഇന്ത്യക്കാരായ സഹവിദ്യാര്‍ഥികള്‍ക്കൊപ്പം മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണു വെടിയേറ്റത്.
Close...
Maximum Character Allowed -
4000