ക്യാബിനറ്റിനെ വട്ടംകറക്കി PSC
Published : Saturday,
December 31,
2011
തിരുവനന്തപുരം
ആര്‍. റിന്‍സ്
റാങ്ക് ലിസ്റ്റ് നീട്ടാനുള്ള തീരുമാനം പിഎസ്സി കൈക്കൊണ്ടത് ക്യാബിനറ്റിനെ വട്ടംകറക്കിയ ശേഷം. പിഎസ്സി യോഗം നീണ്ടതിനെത്തുടര്‍ന്ന് ക്യാബിനറ്റ് യോഗം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു.
വൈകിട്ടു മൂന്നിനു പിഎസ്സിയുടെ അടിയന്തരയോഗം ചേരുമെന്നാണ് അറിയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച തീരുമാനം നാലു മണിക്കു മുന്‍പ് അറിയിക്കണമെന്ന കര്‍ശനനിര്‍ദേശം ക്യാബിനറ്റ് നല്‍കുകയും ചെയ്തു. തീരുമാനം എതിരായാല്‍ എന്തു നടപടി സ്വീകരിക്കണമെന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ നാലുമണിക്ക് അടിയന്തര മന്ത്രിസഭായോഗവും വിളിച്ചു.
എന്നാല്‍, മൂന്നിനു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പിഎസ്സി യോഗം തുടങ്ങാന്‍ 45 മിനിറ്റ് വൈകി. റാങ്ക് ലിസ്റ്റ് പിഎസ്സി നീട്ടിയില്ലെങ്കില്‍ ഗവര്‍ണറെക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരുമായി തുറന്നയുദ്ധം വേണ്ടെന്നു പിഎസ്സി അംഗങ്ങള്‍ തമ്മിലും ധാരണയായിരുന്നു.
പിഎസ്സി യോഗം നീളുന്നതില്‍ ചെയര്‍മാന്‍ നിസഹായനായിരുന്നു. ഇതോടെ നാലു മണിക്കാരംഭിച്ച ക്യാബിനറ്റ് യോഗവും നിര്‍ത്തിവച്ചു. ബ്രീഫിങ്ങിനായി കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുഖ്യമന്ത്രിയും നിസഹായനായി. അഞ്ചിന് ഒരു പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടതുണ്ടെവന്നും അതിനുശേഷം ആറിനു ക്യാബിനറ്റ് യോഗം തുടരുമെന്നും അറിയിച്ചശേഷം അദ്ദേഹം മടങ്ങി. പിന്നീട് 5.45നാണു റാങ്ക് ലിസ്റ്റ് നീട്ടിക്കൊണ്ടുള്ള പിഎസ് സിയുടെ തീരുമാനം വരുന്നത്. ഉടനെ ക്യാബിനറ്റ് വീണ്ടും ചേര്‍ന്ന് പത്തു മിനിറ്റിനകം പിരിഞ്ഞു.
Close...
Maximum Character Allowed -
4000