വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു
Published : Saturday,
December 31,
2011
തിരുവനന്തപുരം
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മറുപടി. കേരളത്തില്‍ തമിഴര്‍ ആക്രമിക്കപ്പെടുന്നുവെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കരുണാനിധി. തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കേരളത്തിനെതിരേ ആരോപണം ഉന്നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ തമിഴര്‍ ആക്രമിക്കപ്പെട്ടുവെന്നതിനു തെളിവുകളുണ്ട്. ഇക്കാര്യം ആവര്‍ത്തിക്കാന്‍ താന്‍ തയാറാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ തമിഴര്‍ക്കെതിരെയുളള ആക്രമങ്ങള്‍ തടയാന്‍ നടപടിയെടുക്കണം. കേരളത്തിനെതിരെയുളള തന്‍റെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും കരുണാനിധി കത്തിലൂടെ ആവര്‍ത്തിച്ചു.
കരുണാനിധിയുടെ വാദം തെറ്റാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നേരത്തേ കത്തയച്ചിരുന്നു. കേരളത്തില്‍ തമിഴര്‍, പ്രത്യേകിച്ച് അയ്യപ്പഭക്തര്‍ ആക്രമിക്കപ്പെടുന്നുവെന്നായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ തമിഴ്നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. ഇതു തടയണമെന്നു കരുണാനിധി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണു കേരളത്തില്‍ തമിഴര്‍ ആക്രമിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി കത്തയച്ചത്. തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവിടുത്തെ മലയാളികള്‍ ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Close...
Maximum Character Allowed -
4000