IPOകള്‍ കര്‍ശന നിരീക്ഷണത്തില്‍
Published : Sunday,
January 01,
2012
മുംബൈ
മാനദണ്ഡങ്ങള്‍ ചില കമ്പനികള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഐപിഒകളും കര്‍ശന നിരീക്ഷണവിധേയമാക്കുമെന്നു സെബി. ചെയര്‍മാന്‍ യു.കെ. സിന്‍ഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചട്ടലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നു ഏഴു കമ്പനികള്‍ക്കെതിരേ അടുത്തിടെ സെബി നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ആറു ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകളെയും വിപണിയില്‍ നിന്നു വിലക്കിയിരുന്നു.
ചെറിയ ഇഷ്യുകളുടെ വര്‍ഷമായിരുന്നു 2011. ഈ വര്‍ഷം 39 പബ്ലിക് ഇഷ്യുകളാണു വിപണിയിലെത്തിയത്. ഇതില്‍ 37 ഐപിഒകളും രണ്ട് എഫ്പിഒകളും. ഇവയെല്ലാം കൂടി സമാഹരിച്ചത് 14,112 കോടി. 39 ഇഷ്യുകളില്‍ ഒമ്പതെണ്ണം മാത്രമാണ് ഇപ്പോള്‍ ഇഷ്യുവിലയ്ക്കു മുകളില്‍ ട്രെയ്ഡ് ചെയ്യുന്നത്. 30 ഓഹരികള്‍ വ്യാപാരം നടത്തുന്നത് ഇഷ്യുവിലയിലും കുറഞ്ഞ്. പൊതുമേഖലാ കമ്പനികളില്‍ 4,600 കോടി സമാഹരിച്ച പബ്ലിക് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാത്രമാണു വിപണിയിലെത്തിയത്.
2010ല്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന വഴി കേന്ദ്ര സര്‍ക്കാര്‍ 50,000 കോടി സമാഹരിച്ചിരുന്നു. കോള്‍ ഇന്ത്യയുടെ ഇഷ്യുവിലൂടെ മാത്രം സര്‍ക്കാര്‍ ഖജനാവിലെത്തിയത് 15,000 കോടിയാണ്.
32,000 കോടിയുടെ 28 ഐപിഒകളാണ് ഈ വര്‍ഷം റദ്ദായത്. 100 കോടിയില്‍ താഴെയുള്ള 17 ഇഷ്യുകളും 1,000 കോടിയില്‍ താഴെയുള്ള മൂന്നു ഇഷ്യുകളും ഈ വര്‍ഷം വിപണിയിലെത്തി.
Close...
Maximum Character Allowed -
4000