Wednesday, May 23, 2012   5:27 PM IST
Vaartha BlogRSS
Loading
ന്യൂസ് ലഞ്ച് പദ്ധതി
Published : Monday, January 02, 2012
|
  
Text Size
കൊച്ചി

ഗുഡ് ആഫ്റ്റര്‍ നൂണ്‍ ലഞ്ചും മെട്രൊ വാര്‍ത്തയും ചേര്‍ന്നു സംഘടിപ്പിക്കുന്ന “ന്യൂസ് ലഞ്ച്’ പദ്ധതിക്കു തുടക്കമായി. ഗുഡ് ആഫ്റ്റര്‍നൂണ്‍ ലഞ്ചിനൊപ്പം മെട്രൊ വാര്‍ത്ത ദിനപത്രം സൗജന്യമായി നല്‍കുന്നതാണു പദ്ധതി. കൊച്ചി നഗരത്തില്‍ ഉച്ചഭക്ഷണം ആവശ്യക്കാര്‍ക്കു നേരിട്ടെത്തിക്കുന്ന സ്ഥാപനമാണു ഗുഡ് ആഫ്റ്റര്‍നൂണ്‍ ലഞ്ച്.

തേവരയിലെ ഐടി സ്ഥാപനമായ ക്യാബൊട്ട് സൊല്യൂഷന്‍സില്‍ നടന്ന ചടങ്ങില്‍ ഗുഡ് ആഫ്റ്റര്‍ നൂണ്‍ ലഞ്ച് മാനെജിങ് ഡയറക്റ്റര്‍ ജി. ഗോകുല്‍ദാസ്, ക്യാബൊട്ട് സൊല്യൂഷന്‍സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എസ്. അരുണിനു ന്യൂസ് ലഞ്ച് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഗുഡ് ആഫ്റ്റര്‍ നൂണ്‍ ലഞ്ച് മാനെജിങ് പാര്‍ട്ണര്‍ ഡോ. രാഹുല്‍ ലക്ഷ്മണ്‍, വിജിത ഗോകുല്‍, മെട്രൊ വാര്‍ത്ത അസിസ്റ്റന്‍റ് സര്‍ക്കുലേഷന്‍ മാനെജര്‍ ജിജോ കോക്കാട്ട്, സര്‍ക്കുലേഷന്‍ എക്സിക്യൂട്ടിവുമാരായ കെ.ജെ. ജയചന്ദ്രന്‍, ജോജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ മെട്രൊ വാര്‍ത്ത ദിനപത്രം സൗജന്യമായി ഭക്ഷണ പായ്ക്കറ്റിനൊപ്പം ലഭിക്കും.
Rate This News :
Latest News