കോണ്‍ക്രീറ്റ് ഡാം നിര്‍മിക്കും
Published : Tuesday,
January 03,
2012
തൊടുപുഴ
ഇന്ത്യയിലെ ആദ്യത്തെ റോളര്‍ കോംപാക്റ്റ് കോണ്‍ക്രീറ്റ് ഡാം മുല്ലപ്പെരിയാറില്‍ നിര്‍മിക്കുമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ്.
നാടുകാണിയിലെ ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ സസ്റ്റൈനബിള്‍ ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകെ 370 ഡാമുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത്തരം ഡാം നിര്‍മിച്ചിട്ടില്ല. ഇത്തരം ഡാമുകളുടെ സ്പില്‍വേ പിയാനോ കീപ്പ് വെയര്‍ സിസ്റ്റത്തിലാ ണു നിര്‍മിക്കുന്നത്. ജിയോ കോമ്പോസിറ്റി പേസ്റ്റിങ്ങിലൂടെ ഡാമിനു ചോര്‍ച്ചയുണ്ടാകാത്ത വിധം നിര്‍മിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ക്രീ റ്റ് ബ്ലോക്കുകള്‍ നിരത്തി അതിനുള്ളില്‍ കോണ്‍ക്രീറ്റ് റോളര്‍ കൊണ്ട് ഒതുക്കിയാണു ഡാം നിര്‍മിക്കുന്നത്. പെട്ടെന്ന് ഇത്തരം ഡാം നിര്‍മാണം പൂര്‍ത്തീകരിക്കാനാവും.
Close...
Maximum Character Allowed -
4000