Wednesday, May 23, 2012   5:29 PM IST
Vaartha BlogRSS
Loading
നമ്പര്‍ പോര്‍ട്ടബിലിറ്റി വരുന്നു
Published : Wednesday, January 04, 2012
|
  
Text Size
ന്യൂഡല്‍ഹി

ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി വരുന്നു. സംവിധാനം നടപ്പാക്കുമെന്നു ധനമന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നിലനിര്‍ത്തി ഉപയോക്താവിനു ബാങ്ക് മാറാനാകും. സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് മാത്രമാണ് സംവിധാനം നടപ്പാക്കാത്തതെന്നു ധനകാര്യ സെക്രട്ടറി ഡി.കെ.മിത്തല്‍ പറഞ്ഞു.

ധനമന്ത്രാലയത്തിന്‍റെ യോഗത്തിനു ശേഷമാണു മിത്തല്‍ ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ സാമ്പത്തിക കാര്യ സെക്രട്ടറി ആര്‍.ഗോപാലന്‍, ഫിനാന്‍സ് സെക്രട്ടറി ആര്‍.എസ്. ഗുജ്റാള്‍, മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൗശിക് ബസു എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മൊബൈല്‍ നമ്പര്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി എന്നിവയ്ക്കു പോര്‍ട്ടബിലിറ്റി അനുവദിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഒക്റ്റോബറില്‍ റിസര്‍വ് ബാങ്ക് സേവിങ്സ് ബാങ്ക് പലിശകളുടെ നിയന്ത്രണം ഒഴിവാക്കിയിരുന്നു.നിയന്ത്രണം ഒഴിവാക്കിയതോടെ സ്വകാര്യ ബാങ്കുകള്‍ പലിശ ഏഴു ശതമാനം വരെ ഉയര്‍ത്തി.

ദേശസാത്കൃത ബാങ്കുകളിലെ മൂലധന നിക്ഷേപം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും മിത്തല്‍ പറഞ്ഞു. ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം എട്ടു ശതമാനമായി നിലനിര്‍ത്താനാണു ഇത്. ഈ സാമ്പത്തിക വര്‍ഷം ബാങ്കുകളിലെ മൂലധന നിക്ഷേപത്തിനായി 6,000 കോടിയാണു ബ ജറ്റില്‍ നീക്കിവച്ചിരുന്നത്.

എസ്ബിഐ, ബിഒബി, യുബിഐ, ഐഡിബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയ്ക്കു സര്‍ക്കാരിന്‍റെ മൂലധനം ലഭിച്ചിരുന്നു.

Rate This News :
Latest News