ബുര്‍ജ് ഖലീഫയിലേക്ക് നടപ്പാത
Published : Thursday,
January 05,
2012
ദുബായ്
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ബുര്‍ജ് ഖലീഫയെ ദുബായ് മെട്രൊ സ്റ്റേഷനുമായി ബന്ധിപ്പിക്കുവാന്‍ നടപ്പാത നിര്‍മിക്കും. ഏറ്റവും അടുത്ത സ്റ്റേഷനുമായാണു ബന്ധിപ്പിക്കുന്നത്. ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ ദുബായ് മാള്‍ മെട്രൊ സ്റ്റേഷനില്‍ എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണിത്.
ദുബായ് മാള്‍ മെട്രൊ ലിങ് എന്നാണു പാതയുടെ പേര്. എംആര്‍ ഗ്രൂപ്പിനാണു നിര്‍മാണ ചുമതല. ഗ്ലാസ് ഉപയോഗിച്ചു നിര്‍മിക്കുന്ന നടപ്പാതയ്ക്ക് 820 മീറ്റര്‍ നീളം വരും. ഒരു മണിക്കൂറില്‍ 13,500 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നടപ്പാതയില്‍ എസി സംവിധാനം സ്ഥാപിക്കും. 2013ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍.
Close...
Maximum Character Allowed -
4000