ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Published : Saturday,
January 07,
2012
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
സിപിഎം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ എം. വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊതുസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ ഒരു ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും. ഇരുപത്തയ്യായിരം റെഡ് വൊളിന്‍റിയര്‍മാരുടെ മാര്‍ച്ചും ഉണ്ടായിരിക്കും.
അഞ്ച് വേദികളിലായാണ് സമ്മേളനം. പ്രതിനിധി സമ്മേളനം എകെജി ഹാളിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറില്‍. പൊതുസമ്മേളനം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഇ. ബാലാനന്ദന്‍ നഗറില്‍. സാംസ്കാരിക സമ്മേളനവും കലാപരിപാടികളും വിജെടി ഹാളിലെ ജ്യോതി ബസു നഗറില്‍. പുരോഗമന-മതേതര കേരളത്തിന്‍റെ ചരിത്രം വിവരിക്കുന്ന ചിത്ര പ്രദര്‍ശനം പുത്തിരക്കണ്ടം മൈതാനത്തെ എം.കെ. പാന്ഥെ നഗറില്‍. സാംസ്കാരിക പരിപാടികള്‍ നടക്കുന്ന നായനാര്‍ പാര്‍ക്ക് ഇ.കെ. നായനാര്‍ നഗറായി മാറ്റി.
സമ്മേളനത്തോടനുബന്ധിച്ച് അഴിമതി- പ്രശ്നം പ്രതിരോധം നിയമം, പുതിയ ലോകസാഹചര്യവും മാര്‍ക്സിസവും, ആഗോളീകരണവും സാംസ്കാരിക മേഖലയും എന്നീ വിഷയങ്ങളില്‍ ദേശീയ സെമിനാര്‍ നടക്കും.
ഏരിയ തലത്തില്‍ 15 സെമിനാറുകളും സംഘടിപ്പിക്കും. ചിത്ര പ്രദര്‍ശനം ജനുവരി 30 മുതല്‍ 12 ദിവസം. കലാകായിക മത്സരങ്ങള്‍ ജനുവരി 26 മുതല്‍ ഫെബ്രുവരി നാലു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍. അത്ലറ്റിക് മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍.
ഫെബ്രുവരി ഒന്നു മുതല്‍ ഒമ്പത് വരെ പുത്തരിക്കണ്ടം മൈതാനം, നായനാര്‍ പാര്‍ക്ക്, ഗാന്ധി പാര്‍ക്ക്, വിജെടി ഹാള്‍, സ്റ്റുഡന്‍റ് സെന്‍റര്‍ എന്നിവിടങ്ങളില്‍ സാംസ്കാരിക പരിപാടികള്‍.
പ്രതിഭാ വന്ദനം, ചരിത്രസമ്മേളനം, ശതാബ്ദി ആദരം, പ്രഭാഷണങ്ങള്‍, നാടകം, സിനിമാ പ്രദര്‍ശനം, കഥാപ്രസംഗം എന്നിവയുമുണ്ടാകും.
ഫെബ്രുവരി ഒന്നിന് പതാക ദിനം. തിരുവനന്തപുരത്ത് മൂന്ന് ലക്ഷം വീടുകളില്‍ പതാക ഉയര്‍ത്തും. മറ്റു ജില്ലകളിലും പതാക ദിനം ആചരിക്കും. പതാക ഉയര്‍ത്തല്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് എം. വിജയകുമാര്‍.
Close...
Maximum Character Allowed -
4000