Wednesday, May 23, 2012   5:34 PM IST
Vaartha BlogRSS
Loading
ലിവര്‍പൂളിനെതിരേ അന്വേഷണം
Published : Sunday, January 08, 2012
|
  
Text Size
ലണ്ടന്‍

വംശീയ അധിക്ഷേപത്തിന്‍റെ പേരില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്സി വീണ്ടും പ്രതിക്കൂട്ടില്‍. എഫ്എ കപ്പില്‍ ഓള്‍ഡ്ഹാമിനെതിരേയുള്ള മത്സരത്തിനിടെയാണ് പുതിയ വിവാദം. ലിവര്‍പൂള്‍ 5-1ന് വിജയിച്ച പോരാട്ടത്തിനിടെ ഓള്‍ഡ്ഹാമിന്‍റെ കറുത്തവര്‍ഗ്ഗക്കാരനായ ഡിഫന്‍ഡര്‍ ടോം അഡെയെമിയെ ആന്‍ഫീല്‍ഡിലെ റെഡ്സിന്‍റെ ആരാധകര്‍ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.

മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് പ്രതിരോധ താരം പാട്രിക് എവ്രയെ വംശീയമായി അധിക്ഷേപിച്ചതിന് ലിവര്‍പൂള്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന് വിലക്ക് ലഭിച്ചത് ഈ അടുത്തകാലത്താണ്. ഇതൊന്നും പോരാഞ്ഞ് ചെല്‍സി താരം ജോണ്‍ ടെറിയും വംശീയ അധിക്ഷേപത്തിന്‍റെ പേരില്‍ അന്വേഷണം നേരിടുകയാണ്.

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിലായിരുന്നു അഡെയെമിയ്ക്കെതിരേ ആരാധകരുടെ വാക്കുകള്‍കൊണ്ടുള്ള ആക്രമണം. ചീത്തവിളി കേട്ട താരം ആരാധകര്‍ക്ക് നേരെ കൈചൂണ്ടി സങ്കടപ്പെട്ടു. അധിക്ഷേപത്തില്‍ വിങ്ങിപ്പൊട്ടിയ ഈ ഇരുപതുകാരനെ ഒടുവില്‍ ലിവറിന്‍റെയും ഓള്‍ഡ്ഹാമിന്‍റെയും താരങ്ങള്‍ ആശ്വസിപ്പിക്കുകയായിരുന്നു. ലിവര്‍പൂളും സംഭവം സ്ഥിതീകരിച്ചു. ഇതിനെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും ക്ലബ്ബ്.



Rate This News :
Latest News