ജഗനെ അറസ്റ്റ് ചെയ്യാത്തതെന്ത്?
Published : Sunday,
January 08,
2012
ഹൈദരാബാദ്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആന്ധ്ര പ്രദേശ് ടെക്സ്റ്റെല്‍സ് മന്ത്രി പി. ശങ്കര്‍ റാവു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജഗനെതിരേ അന്വേഷണം നടക്കുന്നത്, അദ്ദേഹത്തെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് സിബിഐ വ്യക്തമാക്കണം.
ഒഎംസി കേസില്‍ അന്വേഷണം നേരിടുന്ന സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ ശ്രീലക്ഷ്മിയെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കാട്ടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീലക്ഷ്മിയെക്കാള്‍ ഏറെ സ്വാധീനമുള്ള ജഗന് ഈ സാധ്യതകള്‍ ബാധകമല്ലേ- ജഗനെതിരേ കോടതിയില്‍ പരാതി നല്‍കിയ വ്യക്തി കൂടിയായ റാവു ചോദിച്ചു.
ജഗനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും- റാവു പറഞ്ഞു.
ആന്ധ്ര ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് വന്‍തുക കൈക്കൂലി വാങ്ങുകയാണ്.
സബിതയുടെ മകന്‍റെ പങ്ക് വെളിപ്പെടുമെന്ന് ഭയന്നാണ് വിമത നേതാവ് മദ്ദേലചെരുവു സൂരിയുടെ കൊലപാതകി ബാനു കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്നും റാവു ആരോപിച്ചു.
Close...
Maximum Character Allowed -
4000