കൃഷ്ണ ഇസ്രയേലിലേക്ക്
Published : Sunday,
January 08,
2012
ന്യൂഡല്‍ഹി
വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുടെ ഇസ്രയേല്‍, പലസ്തീന്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കം.
ഇന്ത്യ- ഇസ്രയേല്‍ ഉഭയകക്ഷി ബന്ധം രണ്ടു പതിറ്റാണ്ടു പിന്നിട്ടതിന്‍റെ ഭാഗമായാണ് ഇസ്രയേല്‍ സന്ദര്‍ശനം. 10 വരെ ടെല്‍ അവീവില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.
പ്രസിഡന്‍റ് ഷിമോണ്‍ പെരസ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹു എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന കൃഷ്ണ കുറ്റവാളി കൈമാറ്റ കരാര്‍ ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും. കാര്‍ഷിക, സുരക്ഷാ, വ്യവാസായിക രംഗങ്ങളില്‍ കൂടുതല്‍ സഹകരണത്തിനും നീക്കുപോക്കുണ്ടാവും.
2000ല്‍ ജസ്വന്ത് സിങ് സന്ദര്‍ശിച്ചതില്‍പ്പിന്നെ ഇതാദ്യമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇസ്രയേലിലെത്തുന്നത്. തുടര്‍ന്ന് അദ്ദേഹം പലസ്തീനിലേക്കു പോകും.
Close...
Maximum Character Allowed -
4000