Wednesday, May 23, 2012   5:38 PM IST
Vaartha BlogRSS
Loading
കോണ്‍ഗ്രസിനെതിരേ തൃണമൂല്‍
Published : Sunday, January 08, 2012
|
  
Text Size
കോല്‍ക്കത്ത

പശ്ചിമ ബംഗാളില്‍ തൃണമൂല്‍- കോണ്‍ഗ്രസ് ബന്ധം വീണ്ടും വഷളാകുന്നു. കോണ്‍ഗ്രസിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രത മുഖര്‍ജിയും രംഗത്തെത്തി. തൃണമൂലിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. വെസ്റ്റ് മിഡ്നാപുര്‍ ജില്ലയിലെ ലാല്‍ഗ്രാം മേഖലയില്‍ നടത്തിയ പൊതുയോഗത്തിലാണു കോണ്‍ഗ്രസിനെതിരേ അദ്ദേഹം തുറന്നടിച്ചത്.

കോണ്‍ഗ്രസിനു വേണമെങ്കില്‍ മുന്നണി വിടാമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മുമായി ഗൂഢാലോചന നടത്തുന്നതായും അവര്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണു സുബ്രത മുഖര്‍ജിയും നിലപാടു വ്യക്തമാക്കിയത്.

Rate This News :
Latest News