Wednesday, May 23, 2012   5:39 PM IST
Vaartha BlogRSS
Loading
യെദിയൂരപ്പയെ പുറത്താക്കണം
Published : Tuesday, January 10, 2012
|
  
Text Size
ബംഗളൂരു

ബി.എസ്. യെദിയൂരപ്പയെ ഉടന്‍ പുറത്താക്കി കര്‍ണാടക ബിജെപിയെ രക്ഷിക്കണമെന്നു മുതിര്‍ന്ന നേതാവ് ബി.ബി. ശിവപ്പ. ഇതാണു യോജിച്ച സമയം. യെദിയൂരപ്പയെ പുറത്താക്കിയാല്‍ പാര്‍ട്ടിയുടെ മേലുള്ള അഴിമതിക്കറ നീങ്ങും. മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്കെതിരേ യെദിയൂരപ്പയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. ഹൈക്കമാന്‍ഡ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നു മനസിലാകുന്നില്ല- ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവപ്പ പറഞ്ഞു.

യെദിയൂരപ്പ അസഹിഷ്ണുവായിരിക്കുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. ഈശ്വരപ്പയ്ക്കെതിരേ അദ്ദേഹം നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ യെദിയൂരപ്പ മറ്റൊരാളായി മാറിയിരുന്നു. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച നിരവധിയാളുകളോട് അദ്ദേഹം അനീതി കാട്ടി.

പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന യെദിയൂരപ്പയുടെ ഭീഷണിയില്‍ ഭയക്കാനില്ല. ദേവരാജ് അരശും കെ. ഹനുമന്തയ്യയും പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടും കര്‍ണാടക രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടായില്ലെന്നും ശിവപ്പ പറഞ്ഞു.

അതേസമയം, യെദിയൂരപ്പയ്ക്കു നല്‍കിയ ഉറപ്പുകളും വന്ന വഴിയും മുഖ്യമന്ത്രി സദാനന്ദ ഗൗഡ മറക്കരുതെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ എം.പി. രേണുകാചാര്യ. എല്ലാ കാര്യത്തിലും ഹൈക്കമാന്‍ഡിന്‍റെ ഉപദേശം തേടുന്നതിനു പകരം യെദിയൂരപ്പയോടു ചോദിക്കുകയാണു ഗൗഡ ചെയ്യേണ്ടത്. അദ്ദേഹം ഹൈക്കമാന്‍ഡിന്‍റെ നോമിനിയല്ല, മറിച്ച് യെദിയൂരപ്പയുടെ നിര്‍ദേശ പ്രകാരം നിയമിച്ചതാണ്.

യെദിയൂരപ്പ കേസുകളില്‍ നിന്നു മുക്തനായാല്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ ഗൗഡ ബാധ്യസ്ഥനെന്നും രേണുകാചാര്യ.

Rate This News :
Latest News