Wednesday, May 23, 2012   5:40 PM IST
Vaartha BlogRSS
Loading
കെഎസ്ആര്‍ടിസി ബസുകള്‍ എത്തിത്തുടങ്ങി
Published : Tuesday, January 10, 2012
|
  
Text Size
വൈറ്റില

കെ.ബി. സുരേഷ്ബാബു

മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം ഇന്നലെ രാത്രി മുതല്‍ വൈറ്റില മൊബിലിറ്റി ഹബിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ എത്തിത്തുടങ്ങി. രാത്രി എട്ടു മണിക്ക് ശേഷം ഹബിലേക്ക് ബസുകളെത്തുമെന്നു കഴിഞ്ഞ ദിവസം മൊബിലിറ്റി ഹബിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞിരുന്നു. പിന്നീട് ബസുകളെത്താതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.

രാത്രി എട്ടു മണിക്കു ശേഷം വൈറ്റില ഹബിലൂടെ പൊകുന്ന വടക്കോട്ടുള്ള സര്‍വീസുകള്‍: പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, വൈറ്റിലയിലെത്തുന്ന ഏകദേശ സമയം എന്നിവ യഥാക്രമത്തില്‍.

തിരുവനന്തപുരം- തൃശൂര്‍ 7.50, തിരുവനന്തപുരം - കൊടുങ്ങല്ലൂര്‍ 8.10, പൂവാര്‍- തൃശൂര്‍ 2.30,

കളിയിക്കാവിള -പാലക്കാട് 10.00, തിരുവനന്തപുരം- തൃശൂര്‍ 10.15, തിരുവനന്തപുരം-തൃശൂര്‍ 11.10,

തിരുവനന്തപുരം - കോയമ്പത്തൂര്‍ 12.50, കാട്ടാക്കട - ഗുരുവായൂര്‍ 2.00, തിരുവനന്തപുരം - പൊന്നാനി 3.00, തിരുവനന്തപുരം - ഗുരുവായൂര്‍ 4.10, കളിയിക്കാവിള -തൃശൂര്‍ 5.00, തിരുവനന്തപുരം - മണ്ണാര്‍ക്കാട് 5.50, തിരുവല്ല - തൃശൂര്‍ 6.30, തിരുവനന്തപുരം- മലപ്പുറം 8.00, വൈക്കം- കോഴിക്കോട് 7.45, ഹരിപ്പാട്- തൃശൂര്‍ 8.00.

രാത്രി എട്ട് മണിക്ക് ശേഷം ഹബിലൂടെ പോകുന്ന തെക്കോട്ടുള്ള സര്‍വീസുകള്‍

സുല്‍ത്താന്‍ ബത്തേരി - തിരുവനന്തപുരം 7.30, തൃശൂര്‍-കായംകുളം 7.45, പാലക്കാട് - തിരുവനന്തപുരം 10.05, തൃശൂര്‍ - നെടുമങ്ങാട് 9.45, തൃശൂര്‍-ആലപ്പുഴ 9.00, തൃശൂര്‍- തിരുവനന്തപുരം 10.45, ചിറ്റൂര്‍-തിരുവനന്തപുരം 1.40, മലപ്പുറം-തിരുവനന്തപുരം 11.45, പാലക്കാട് - തിരുവനന്തപുരം 4.40, വഴിക്കടവ് തിരുവനന്തപുരം 6.45, തൃശൂര്‍ - പൂവാര്‍ 5.15, തൃശൂര്‍ - തിരുവനന്തപുരം 5.45,

എറണാകുളം 06.10 തിരുവനന്തപുരം, ആലുവ-തിരുവനന്തപുരം 6.20, - കൊടുങ്ങല്ലൂര്‍ -തിരുവനന്തപുരം 7.15, പെരുമ്പാവൂര്‍ - തിരുവനന്തപുരം 7.50.

(ബസ് വിവിധ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന സമയത്തിനനുസരിച്ച് വൈറ്റില ഹബിലെത്തുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും. എറണാകുളം ഡിപ്പോയില്‍ നിന്ന് രാവിലെ ആറ് മണിക്ക് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു ബസ് മാത്രമേ ഷെഡ്യൂള്‍ ചെയ്തി ട്ടുള്ളൂ.)

Rate This News :
Latest News