ലോകത്തിന്‍റെ പാദചിത്രങ്ങള്‍
Published : Wednesday,
January 11,
2012
ലോക പ്രശസ്തമായ സ്ഥലങ്ങളില്‍ പോയാല്‍ അവിടെ ചിരിച്ചു നിന്നൊരു ചിത്രമെടുത്തു നാലാളെ കാണിക്കുന്നതൊരു ഗമയാണ്. ഞാനും ഇവിടെയൊക്കെ പോയിട്ടുണ്ടെ ന്നു നാട്ടുകാരെ അറിയിക്കാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരും കുറവല്ല. അങ്ങനെ ധാരാളം യാത്രകള്‍ നടത്തുന്ന ദമ്പതികളാണു ടോമും വെരിറ്റി റോബിന്‍സണും. പക്ഷേ, ഒരു ടൂറിസ്റ്റ് സ്പോട്ടിനു മുന്നില്‍ നിന്നു പോലും അവര്‍ സ്വന്തം മുഖങ്ങള്‍ പകര്‍ത്തിയില്ല. പകരം പാദങ്ങളാ വും ഫോട്ടൊയില്‍ ഉണ്ടാവുക. പ്രശസ്ത സ്പോട്ടുകളുടെ പശ്ചാത്തലത്തില്‍ പാദ ചിത്രങ്ങള്‍ പകര്‍ത്തുന്നതൊരു പാഷനാക്കിയവരാണു ടോമും വെരിറ്റിയും. ഇപ്പോഴിതാ അവസാനചിത്രത്തില്‍ ഒരു കുഞ്ഞിക്കാലു കൂടി കണ്ടിരിക്കുന്നു. മാസങ്ങള്‍ക്കു മുമ്പു പിറന്ന മകള്‍ മെറ്റില്‍ഡയുടെ കാല്‍..
ഫീറ്റ് ഫസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പേഴ്സണല്‍ കലക്ഷനില്‍ തൊണ്ണൂറു ചിത്രങ്ങളാണുള്ളത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മുപ്പത്തൊന്നു രാജ്യങ്ങളില്‍ ഇവര്‍ സഞ്ചരിച്ചു. ഇവിടെയൊക്കെ തങ്ങളുടെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞിരിക്കുന്നു എന്നറിയിക്കാന്‍ പാദങ്ങളുടെ ചിത്രവുമെടുത്തു. ഉത്സവങ്ങമായാലും പ്രകൃതിസൗന്ദര്യം നിറയുന്ന ഇടമായാലും അവരുടെ ക്യാമറയ് ക്കു പോസ് ചെയ്യുന്നതു കാലുകളായിരി ക്കും. ലണ്ടന്‍, പോര്‍ച്ചുഗല്‍, തായ്ലന്‍ഡ്, മാച്ചു പിച്ചു, ബൊളീവിയ തുടങ്ങിയ ഇടങ്ങളിലൊക്കെ ഇവര്‍ പോയിട്ടുണ്ട്.
രണ്ടു പേരും ഒരുമിച്ചു പോകുന്ന യാത്രകള്‍ ഒരുപാട് എക്സൈറ്റ്മെന്‍റ് നല്‍കുന്നുണ്ടെന്നു മുപ്പതുകാരന്‍ ടോം പറയു ന്നു. ആറു വര്‍ഷത്തിനിടെ ഒന്നിച്ചു പോയ എല്ലായിടവും ഓര്‍ക്കുന്നു. 2005ലാണ് ഫീറ്റ് ഫസ്റ്റ് കലക്ഷനു വേണ്ടി ഇവര്‍ ചിത്ര മെടുക്കുന്നത്. ബ്രൈറ്റണ്‍ ബീച്ചിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആദ്യ ചിത്രം. പ്രൊഫഷണല്‍ ഫോട്ടൊഗ്രഫര്‍ കൂടിയായ ടോം അതിനുശേഷം എല്ലാ യാത്രകളിലും കാലുകള്‍ പകര്‍ത്തി. ഗോട്ടിമാലയിലെ വോള്‍ക്കാനിക് റോക്കിന്‍റെ പശ്ചാത്തല ത്തിലൊക്കെ ചിത്രങ്ങളെടുത്തത് ത്രില്ലിങ് ആയിരുന്നെന്നു ടോം.
തായ്ലന്‍ഡ് സന്ദര്‍ശനം നടത്തുന്ന തിനിടെയാണ്, പുതിയ രണ്ടു കുഞ്ഞിക്കാലുകള്‍ കൂടി ഫോട്ടൊയില്‍ വരാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞ് ജനിച്ച ലണ്ടനിലെ സെന്‍റ് ജോര്‍ജ് ഹോ സ്പിറ്റല്‍ ബെഡില്‍ വച്ചെടുത്ത പാദചി ത്രം മറ്റുള്ളവയില്‍ നിന്നെല്ലാം വ്യത്യസ്തം. വരും കാലങ്ങളില്‍ കൂടുതല്‍ കുഞ്ഞിക്കാലുകള്‍ ആ ഫ്രെയ്മില്‍ ഉണ്ടാകുമെന്ന് ഇരുവരും പ്രതീക്ഷിക്കുന്നു.
Close...
Maximum Character Allowed -
4000