Wednesday, May 23, 2012   5:41 PM IST
Vaartha BlogRSS
Loading
സ്ഫോടക വസ്തുവല്ല
Published : Wednesday, January 11, 2012
|
  
Text Size
തിരുവനന്തപുരം

തിരുവനന്തപുരത്തു വിമാനത്താവളത്തിനു സമീപമുള്ള വീടിനു മുന്നില്‍ പൊട്ടിത്തെറിച്ചതു സ്ഫോടക വസ്തുവല്ലെന്നു സ്ഥിരീകരിച്ചു. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഇലക് ട്രോണിക് ഉപകരണമാണു പൊട്ടിത്തെറിച്ചത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ദിവസവും വിക്ഷേപിക്കുന്ന റേഡിയൊ ഫോണ്‍ഡോ എന്ന ഉപകരണമാണിത്. ആകാശത്തേക്കു വിക്ഷേപിച്ച ഇതു തകരാറുമൂലം പൊട്ടി താഴെ വീണതാകാമെന്നു നിഗമനം. കാലാവസ്ഥ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയാണു സ്ഫോടക വസ്തുവല്ലെന്നു സ്ഥിരീകരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണു വിമാനത്താവളത്തിനടുത്തെ വീടിനു മുന്നില്‍ സ്ഫോടനം നടന്നത്.
Rate This News :
Latest News