ഉപസംവരണം കമ്മിഷന്‍ തടഞ്ഞു
Published : Thursday,
January 12,
2012
ന്യൂഡല്‍ഹി
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാവുന്നതു വരെ 4.5% ന്യൂനപക്ഷ സംവരണ തീരുമാനം മരവിപ്പിക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളില്‍ തീരുമാനം മരവിപ്പിക്കാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ഡിസംബര്‍ 22നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് നടപടിയെന്ന പരാതി കണക്കിലെടുത്തുള്ള കമ്മിഷന്‍ നിര്‍ദേശം കോണ്‍ഗ്രസിനു തിരിച്ചടിയായി.
Close...
Maximum Character Allowed -
4000