Wednesday, May 23, 2012   5:45 PM IST
Vaartha BlogRSS
Loading
സുഖപ്രസവത്തിന് പ്രാര്‍ഥിക്കണം
Published : Saturday, January 14, 2012
|
  
Text Size
ഭര്‍ത്താവ് രാജ് കുന്ദ്രയുടെ കൈ ചേര്‍ത്തു പിടിച്ചിരുന്നു ശില്‍പ്പ. എല്ലാവരും ശില്‍പ്പയുടെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ചു. ഐശ്വര്യ റായ്ക്കു ശേഷം സെലിബ്രിറ്റി ലോകം കാത്തിരിക്കുന്നു ശില്‍പ്പയുടെ സുഖപ്രസവം. മുമ്പൊരു മിസ്കാര്യേജിന്‍റെ നൊമ്പരം മനസിലുള്ളതു കൊണ്ട് ശില്‍പ്പയും കുടുംബാംഗങ്ങളും വളരെ ശ്രദ്ധയിലുമാണ്. മുംബൈയില്‍ ലോഹ്രി രാത്ത് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ശില്‍പ്പ.

ഗര്‍ഭകാല ആലസ്യത്തിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നു. മനോഹരമായ സാരിയണിഞ്ഞ് സുന്ദരിയായിരുന്നു ശില്‍പ്പ. ഗര്‍ഭിണിയാണെന്ന വാര്‍ത്ത എല്ലാവരേയും അറിയിച്ചതിനു ശേഷം ശില്‍പ്പയുടെ ആദ്യത്തെ അപ്പിയറന്‍സ്. മിസ്കാര്യേജ് സംഭവം മനസിലുള്ളതു കൊണ്ട് ഇത്തവണ എല്ലാ ടെസ്റ്റുകളും നടത്തിയതിനു ശേഷമാണ് അടുത്ത സുഹൃത്തുക്കളോടു പോലും ശില്‍പ്പ കാര്യം പറഞ്ഞത്. ശില്‍പ്പയുടെ സുഖപ്രസവത്തിന് പ്രാര്‍ഥിക്കണം രാജ് എല്ലാവരോടും അഭ്യര്‍ഥിച്ചു.
Rate This News :
Latest News