ഉത്തരഖണ്ഡില്‍ പ്രചാരണത്തിന്
Published : Saturday,
January 14,
2012
ഡെറാഡൂണ്‍
ഉത്തരഖണ്ഡില്‍ ഈ മാസം മുപ്പതിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കോണ്‍ഗ്രസ് നാല്‍പ്പതംഗ നേതൃ നിരയെ ഇറക്കുന്നു. പ്രധാനമന്ത്രിയെയും പ്രചാരണത്തിനു പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളാണ് പ്രചാരണം നയിക്കുക.
പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് 20 നു ഡെറാഡൂണ്‍, ഉത്തംസിങ് നഗര്‍ ജില്ലകളില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. 17 നു സോണിയ എത്തും. മുന്‍പ് നിശ്ചയിച്ച രണ്ടു സന്ദര്‍ശനങ്ങളും സോണിയ റദ്ദാക്കിയിരുന്നു. രാഹുല്‍ ഗാന്ധി 23, 24 തീയതികളില്‍ പ്രചാരണത്തിനു എത്തും. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരെയും കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറക്കുന്നുണ്ട്. ധന മന്ത്രി പ്രണബ് മുഖര്‍ജി, ഗുലാം നബി ആസാദ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ആനന്ദ് ശര്‍മ, വീര്‍ഭദ്ര സിങ്, കുമാരി ഷെല്‍ജ, സച്ചിന്‍ പൈലറ്റ്, ജ്യോതി രാധിത്യ സിന്ധ്യ തുടങ്ങിയവരും സംസ്ഥാനത്തെത്തും.
Close...
Maximum Character Allowed -
4000