Wednesday, May 23, 2012   5:50 PM IST
Vaartha BlogRSS
Loading
സംസ്കാരം പകര്‍ന്നു നല്‍കണം
Published : Sunday, January 15, 2012
|
  
Text Size
കോട്ടയം

വിദേശ മലയാളികള്‍ മക്കളെ ഇന്ത്യന്‍ സംസ്കാരത്തില്‍ വളര്‍ത്തണമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ഫെഡറേഷന്‍ ഒഫ് മലയാളീസ് അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ഫോമയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്കാരം എന്തെന്ന് മക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം.

പുതുതലമുറയിലെ ആളുകളെ സ്വന്തം നാടുമായി കൂടുതല്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഫോമ പോലുള്ള സംഘടനകള്‍ മുന്നോട്ട് വരണം. പ്രവാസികളെ ഇന്ത്യയുമായി കൂടുതല്‍ അടുപ്പിച്ചുകൊണ്ടു പോകാനാണ് പ്രവാസി കാര്യ മന്ത്രാലയം ശ്രമിക്കുന്നത്. എമിഗ്രേഷന്‍ ഉള്ള എല്ലാ പ്രവാസികളും പ്രധാനമന്ത്രി പ്രഖ്യാപിച്ച സഹായ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് തുല്യമായ തുക കേന്ദ്ര സര്‍ക്കാരും നല്‍കും. വനിതകള്‍ക്ക് ഇരട്ടിത്തുകയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഇത് പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പാസ്പോര്‍ട്ടുള്ള എല്ലാപ്രവാസികള്‍ക്കും വോട്ടുചെയ്യുന്നതിനുള്ള പേര് ചേര്‍ക്കുന്നതിനുള്ള നടപടി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഇതിന് ഓണ്‍ലൈന്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും.

ഫോമ പ്രസിഡന്‍റ് ജോണ്‍ ബേബി ഊരാളിയില്‍ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് രാധാ.വി.നായര്‍, ഡോ.ടി.പി ശ്രീനിവാസന്‍, എന്‍.കെ പ്രേമചന്ദ്രന്‍, എം.മുരളി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചു.
Rate This News :
Latest News