കേന്ദ്ര സര്‍ക്കാരിനു കീഴില്‍ തമിഴ്നാട്ടിലെ നെയ്വേലിയിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എക്സിക്യൂട്ടിവ് ട്രെയ്നി തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്ടി വിഭാഗക്കാര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്. വിവിധ വിഭാഗങ്ങളില്‍ 128 ഒഴിവുണ്ട്.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി ഒന്നു വരെ അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ രജിസ്ട്രേഷന്‍ സ്ലിപ്പും ബന്ധപ്പെട്ട രേഖകളും സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ട്. വിഭാഗം, യോഗ്യത, ഒഴിവ് ചുവടെ:
1. മെക്കാനിക്കല്‍, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/എഎംഐഇ, 30 ഒഴിവ്
2. ഇലക്ട്രിക്കല്‍, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/എഎംഐഇ, 35 ഒഴിവ്
3. മൈനിങ്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മൈനിങ് എന്‍ജിനീയറിങ്ങില്‍ ഡിഗ്രി (ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിങ് (നാലു വര്‍ഷത്തെ കോഴ്സ്)/എഎംഐഇ, 25 ഒഴിവ്
4. കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്‍റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍/ഇന്‍സ്ട്രുമെന്‍റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/എഎംഐഇ, 10 ഒഴിവ്
5. സിവില്‍, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സിവില്‍/സിവില്‍ ആന്‍ഡ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/എഎംഐഇ, 10 ഒഴിവ്
6. കംപ്യൂട്ടര്‍, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയില്‍ ഡിഗ്രി/എഎംഐഇ അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി, 05 ഒഴിവ്
7. ഹ്യൂമന്‍ റിസോഴ്സ്, 1) ബിരുദം 2) സോഷ്യല്‍ വര്‍ക്ക്/ബിസിനസ് അഡ്മിനിസ്ട്രേഷന്‍/ബിസിനസ് മാനെജ്മെന്‍റില്‍ (പഴ്സനേല്‍ മാനെജ്മെന്‍റില്‍ സ്പെഷ്യലൈസേഷനോടെ)/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ വെല്‍ഫെയറില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ ഇനിപ്പറയുന്നവയിലൊന്നില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ (ദ്വിവത്സര കോഴ്സ്)- പഴ്സനേല്‍ മാനെജ്മെന്‍റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍എം/ലേബര്‍ വെല്‍ഫെയര്‍/ലേബര്‍ മാനെജ്മെന്‍റ്/ലേബര്‍ അഡ്മിനിസ്ട്രേഷന്‍/ലേബര്‍ സ്റ്റഡീസ്. യോഗ്യതാപരീക്ഷയ്ക്കു കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ലോ ബിരുദം അധികയോഗ്യതയായി കണക്കാക്കും, 05 ഒഴിവ്
8. ഫിനാന്‍സ്, സിഎ/ഐസിഡബ്ല്യുഎഐ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനോടെ എംബിഎയും. യോഗ്യതാപരീക്ഷയ്ക്കു കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം, 05 ഒഴിവ്
9. കമ്പനി സെക്രട്ടേറിയല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയില്‍ അസോസിയെറ്റ് മെംബര്‍. ലോ ബിരുദം അധികയോഗ്യതയായി കണക്കാക്കും, 01 ഒഴിവ്
10. പബ്ലിക് റിലേഷന്‍സ്, 1) ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി 2) പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷന്‍/ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ (ദ്വിവത്സര കോഴ്സ്). അഭികാമ്യ യോഗ്യത: ഇംഗ്ലിഷ്/തമിഴ്/ഹിന്ദിയില്‍ ഡിഗ്രി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി
11. ലീഗല്‍, ബിരുദവും നിയമബിരുദവും/തത്തുല്യം. ലേബര്‍ ലോയില്‍ ഡിഗ്രി/ഡിപ്ലോമ.
അപേക്ഷ
www.nlcindia.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം രജിസ്ട്രേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യണം. രജിസ്ട്രേഷന്‍ സ്ലിപ്പിനോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റ് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ അയയ്ക്കണം.
തെരഞ്ഞെടുപ്പു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.