പുതിയ ഡിസയര്‍ അടുത്ത മാസം
Published : Tuesday,
January 17,
2012
ന്യൂഡല്‍ഹി
നാലു വര്‍ഷത്തിനു ശേഷം മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിന്‍റെ പരിഷ്കരിച്ച മോഡല്‍ ഫെബ്രുവരിയില്‍ വിപണിയിലെത്തിക്കും. ചെറുകാറുകളുടെ വിഭാഗത്തിലായതിനാല്‍ 10% നികുതി ഇളവ് ലഭിക്കും. ഇതിനാല്‍ പുതിയ മോഡലിനു പഴയതിനേക്കാള്‍ വില കുറവായിരിക്കും.
4.94 മുതല്‍ 7.29 ലക്ഷം വരെയാണു പുതിയ മോഡലിന്‍റെ വിലയെന്നു സൂചന. 150 നൂതന സൗകര്യങ്ങളും ഫീച്ചറുകളും കമ്പനി പുതിയ ഡിസയറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നു കമ്പനി മാനെജിങ് എക്സിക്യൂട്ടിവ് ഓഫിസര്‍ മായങ്ക് പരേഖ് പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വെര്‍ഷനുകളില്‍ പുറത്തിറങ്ങുന്ന ഈ മോഡലിന്‍റെ വില ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. പെട്രോള്‍ വെര്‍ഷനു 1.2 ലിറ്റര്‍ എന്‍ജിനും ഡീസല്‍ വെര്‍ഷനു 1.3 ലിറ്റര്‍ എന്‍ജിനുമാണുള്ളത്. പെട്രോള്‍ മോഡലിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യം. പുതിയ മോഡ ല്‍ പുറത്തിറക്കുന്നതിനായി 230 കോടിയാണു കമ്പനി മുതല്‍മുടക്കിയത്. പരിഷ്കരിച്ച മോഡല്‍ പുറത്തിറക്കുന്നതോ ടെ പഴയ ഡിസയര്‍ നിര്‍ത്തുമെന്നും കമ്പനി. ഇതിന കം 3.2 ല ക്ഷം കാറുകള്‍ വിറ്റഴി ഞ്ഞ സ്വിഫ്റ്റ് ഡിസയര്‍ 2008ലാണു നിരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ സമരമുണ്ടായ മനേശ്വര്‍ പ്ലാന്‍റിലാണു പുതിയ മോഡല്‍ നിര്‍മിക്കുന്നത്. ഡിസയര്‍ ലഭിക്കാന്‍ ആദ്യ ഘട്ടത്തില്‍ മൂ ന്നു മുതല്‍ നാലു മാസം വരെ കാത്തിരിക്കേണ്ടി വരും. സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് നാലു മീറ്ററില്‍ താഴെ നീളവും 1,200 സിസി എന്‍ജിന്‍ ശേഷിയുമുള്ള പെട്രോള്‍ മോഡലിനാണു നികുതിയിളവ് നല്‍കുന്നത്. 1,500 സിസി ഡീസല്‍ കാറുകള്‍ക്കാണു നികുതി ഇളവ് ലഭിക്കുക.
Close...
Maximum Character Allowed -
4000