Wednesday, May 23, 2012   5:54 PM IST
Vaartha BlogRSS
Loading
രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ സജീവം
Published : Tuesday, January 17, 2012
|
  
Text Size
തൃശൂര്‍

സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന ഏഴായിരത്തിലധികം കുട്ടികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പതിനാലു കൗണ്ടറുകളാണ് ഒരുക്കിയത്. ഗീതാ ഗോപി എംഎല്‍എ രജിസ്ട്രേഷന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എ.ഷാജഹാന്‍ കുട്ടികള്‍ക്കു മധുരം നല്‍കി.

കോട്ടയം ജില്ലയാണ് ആദ്യം രജിസ്ട്രേഷന്‍ തുടങ്ങിയത്. അതതു ജില്ലകളില്‍ നിന്നുള്ള ടീം മാനെജര്‍ വഴിയായിരുന്നു രജിസ്ട്രേഷന്‍. നൂറ്റി നാല്‍പ്പതോളം അധ്യാപകരുടെ സേവനം കൗണ്ടറുടെ പ്രവര്‍ത്തനം സുഗമമാക്കി. വൈകുന്നേരത്തോടെ ഭൂരിപക്ഷം മത്സാര്‍ത്ഥികളുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ദൂരെ നിന്നു വരുന്നവര്‍ക്കു രാത്രിയിലും കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കും.

അപ്പീലുകളുമായെത്തുന്നവര്‍ പ്രോഗ്രാം കമ്മിറ്റി ഓഫിസിലാണു ബന്ധപ്പെടേണ്ടത്. എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് രജിസ്ട്രേഷന്‍.
Rate This News :
Latest News